തിരുവനന്തപുരം: നിങ്ങളുടെ അക്കൗണ്ടില്‍ 3500 രൂപ വന്നതായി സന്ദേശം ലഭിച്ചാല്‍ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. രാജസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അക്കൗണ്ടിലേക്കു 3500 രൂപ എത്തിയിട്ടുണ്ടെന്ന സന്ദേശം തട്ടിപ്പാണെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും പൊലീസ് നിര്‍ദേശിച്ചു.
നിങ്ങളുടെ അക്കൗണ്ടിലേക്കു 3500 രൂപ എത്തിയിട്ടുണ്ടെന്നും വിശദ വിവരങ്ങളറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമാണ് ലഭിക്കുന്ന സന്ദേശം. അറിയാത്ത കേന്ദ്രങ്ങളില്‍നിന്ന് എത്തുന്ന ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുതെന്നും പൊലീസ് നിര്‍ദേശിച്ചു. അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടാന്‍ ഇതു കാരണമാകുമെന്നും പൊലീസ് അറിയിച്ചു.

21 ദിവസം അറബിക്കടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്ന ചക്രവാതചുഴി ഒടുവിൽ കരകയറി’, കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരും
ദിവസത്തെ ദീർഘയാത്രക്ക് ശേഷം അറബിക്കടലിലെ ചക്രവാതച്ചുഴി ഒടുവിൽ കരകയറി. കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 14 ന് രൂപപ്പെട്ട ചക്രവാതച്ചുഴി, 21 ദിവസത്തിനുശേഷം അറബിക്കടലിൽ







