മൃതദേഹം നേർ പകുതിയാക്കി മുറിച്ചു; രണ്ടു ബാഗുകളിലാക്കി ഉപേക്ഷിച്ചു, പ്രതി ഷിബിലിന് പ്രായം 22, ഫർഹാനയ്ക്ക് 18 !

മലപ്പുറം: തിരൂരിലെ ഞെട്ടിക്കുന്ന കൊലപാതകവാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കോഴിക്കോട്ടെ ഒരു ഹോട്ടലിൽ വച്ച് തന്റെ സ്വന്തം ഹോട്ടലിലെ രണ്ട് ജീവനക്കാരാണ് സിദ്ദീഖിന്റെ കൊലപ്പെടുത്തിയത്. കോഴിക്കോട്ട് ഹോട്ടലിൽ കൊല്ലപ്പെട്ടത് തിരൂർ സ്വദേശിയായ വ്യാപാരി സിദ്ദിഖായിരുന്നു. വെറും 22-ും 18-ും വയസുള്ള യുവതീ യുവാക്കൾ നടത്തിയതാണോ ഈ കൊലപാതകം. വെറും ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന്റെ പേരിലാണോ ഈ അരുംകൊല തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടേണ്ടിയിരിക്കുന്നു. അതേസമയം കേസിൽ പൊലീസ് അതിവേഗം മുന്നോട്ടുപോവുകയാണ്.

ഈ മാസം 18 നായിരുന്നു കൊല്ലപ്പെട്ട സിദ്ദിഖ് തിരൂരിലെ വീട്ടിൽ നിന്നും കോഴിക്കോട്ടെ ഹോട്ടലിലേക്ക് പോയത്. പലപ്പോഴും ഒന്നും രണ്ടും ആഴ്ച കഴിഞ്ഞ് തിരിച്ചെത്താറാണ് പതിവ്, അതുകൊണ്ട് ആരും ആദ്യം കാര്യമായി അന്വേഷിച്ചില്ല. എന്നാൽ ഫോൺ സ്വിച്ച് ഓഫ്‌ ആയത് കാരണം മകൻ ബുധനാഴ്ച്ച പൊലീസിൽ പരാതി നൽകി. എടിഎമ്മിൽ നിന്നും പണം പിൻവലിച്ച സന്ദേശങ്ങളും മകന്റെ ഫോണിൽ ലഭിച്ചു. ഇത് സംശയത്തിന് ബലം പകരുകയും ചെയ്തു. കേസ് മുന്നോട്ടു പോകുന്നതിനിടെയാണ് ചെന്നൈയിൽ വച്ച് രണ്ടുപേർ പിടിയിലാകുന്നത്. സിദ്ദിഖിന്റെ ഹോട്ടലിലെ തൊഴിലാളിയായിരുന്ന ഷിബിലി ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരാണ് പിടിയിലായത്.

ഏറെ ഞെട്ടിക്കുന്ന കാര്യം ഇരുവരുടെയും പ്രായമായിരുന്നു. 22- വയാസാണ് ഷിബിലിക്ക്, ഫർഹാനയ്ക്കാകട്ടെ 18 -ഉം. ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും. അതിനിടെ കസ്റ്റഡിയിലുള്ള പ്രതികളിൽ നിന്ന് മൃതദേഹം ഉപേക്ഷിച്ച ഇടമടക്കമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അട്ടപ്പാടി ഒമ്പതാം വളവിലാണ്, സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബാഗുകളിൽ രണ്ടായി വെട്ടി നിറച്ച നിലയിലായിരുന്നു മൃതദേഹം. എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ചായിരുന്നു കൊലപാതകം നടന്നതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിൽ നാല് പേരെ നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷിബിലി, സുഹൃത്ത് ഫർഹാന, ഷുക്കൂർ, ആഷിഖ് എന്നിവരാണ് പിടിയിലായത്. സിദ്ദിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. സിദ്ദിഖ് അവസാനം ഹോട്ടലിൽ എത്തിയത് വ്യാഴാഴ്ചയാണെന്നും ഷിബിലി ഹോട്ടലിൽ ജോലിക്ക് എത്തിയത് 15 ദിവസം മുമ്പാണെന്നും കൂടെ ജോലി ചെയ്ത യൂസഫ് പറയുന്നു. പെരുമാറ്റ ദൂഷ്യം കൊണ്ട് ഇയാളെ ജോലിയിൽനിന്ന് കണക്കുകൾ തീർത്തു പറഞ്ഞുവിട്ടു എന്നും യൂസഫ് വ്യക്തമാക്കി. ഷിബിലി മടങ്ങിയതിന് പിന്നാലെ സിദ്ധിഖും പോയി. അതേസമയം ഷിബിലിയുടെ കൂടെ യുവതി ഉള്ളതായി അറിയില്ലെന്നായിരുന്നു ഇയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ചളവറ സ്വദേശിനിയാണ് ഫർഹാന. ഷിബിലിക്കെതിരെ ഹർഹാന 2021- ൽ ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് നൽകിയിരുന്നതായും വിവരം പുറത്തുവന്നു.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും

തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും

വാട്സ്ആപ്പിൽ സുരക്ഷ കർശനമാക്കാൻ പുതിയ ഫീച്ചർ; ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നു.

സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റഇൻഫോയാണ് (WABetaInfo) പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ

ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ  ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ടി. സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി

വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍

തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിച്ച മുതലടി ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ്പദ്ധതിയിലുൾപ്പെടുത്തി നിര്‍മിച്ച വണ്ടിയാമ്പറ്റ മുതലടി ചെക്ക് ഡാം ടി. സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാധാരണയായി ചെറുപദ്ധതികൾ മാത്രം ഏറ്റെടുക്കാറുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 30 ലക്ഷം രൂപ ചെലവിൽ

ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും

ജില്ലയിലെ ദുരന്ത ബാധിതരായ വനിതകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും. പുത്തൂർവയലിലാണ് ബെയ്‌ലി ഉത്പന്നങ്ങൾക്ക് സ്വന്തമായി ഓഫീസ് ഒരുങ്ങുന്നത്. മുണ്ടക്കൈ – ചൂരൽമല പ്രകൃതി ദുരന്തത്തെ തുടർന്ന് നിരാലംബരായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.