മുട്ടിൽ : മനുഷ്യ ബന്ധങ്ങൾ സൗഹൃദത്തിലൂടെ നിലനിർത്തിക്കൊണ്ട് ഏക മാനവിക സമൂഹത്തെ സൃഷ്ടിക്കാനാണ് വേദഗ്രന്ഥങ്ങൾ ആവശ്യപ്പെടുന്നത്. അതിനു വിരുദ്ധമായി വെറുപ്പിന്റെ രാഷ്ട്രീയമുപയോഗിച്ചുകൊണ്ട് മാനവികതയെ തകർക്കുന്ന ഫാസിസ്റ്റ് തന്ത്രങ്ങളെ കരുതിയിരിക്കണമെന്ന് കെ. എൻ. എം സംസ്ഥാന ഉപാധ്യക്ഷൻ കെ.എം സൈതലവി അഭിപ്രായപ്പെട്ടു. ജാതീയതയും വർഗീയതയും വേദഗ്രന്ഥങ്ങൾക്ക് അന്യമാണെന്നും വർഗീയമായി ചിന്തിക്കുന്നത് മത വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാഗതസംഘം ചെയർമാൻ എസ് അബ്ദുൽ സലീം അധ്യക്ഷതവഹിച്ചു. ഐ. എസ് .എം സംസ്ഥാന പ്രസിഡണ്ട് സഹൽ കെ , കെ .എൻ .എം സംസ്ഥാന സെക്രട്ടറി അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, കെ. എൻ .എം ജില്ലാ സെക്രട്ടറി അബ്ദുസ്സലാം സ്വലാഹി, ഡോ. റഫീഖ് ഫൈസി, ബഷീർ സലാഹി , ഷെരീഫ് കാക്കവയൽ എന്നിവർ പ്രസംഗിച്ചു.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







