കുന്നംകുളത്ത് ഓട വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികൾക്ക് ലഭിച്ചത് ലക്ഷങ്ങളുടെ ‘മൊതല്’

തൃശ്ശൂർ: മഴക്കാലത്തിനു മുമ്പ് നഗരത്തിലെ കാനകളും, ഓടകളും വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു തൊഴിലാളികൾ. കാനകളിൽ നിന്ന് മാലിന്യങ്ങൾ പ്രതീക്ഷിച്ച ശുചീകരണ തൊഴിലാളികൾ ഒരു പൊതി കണ്ട് ഞെട്ടി. നല്ല ഒന്നാന്തരം കഞ്ചാവ്. അതും ഒന്നും രണ്ടും അല്ല നാല് കിലോ കഞ്ചാവ്. കുന്നംകുളത്ത് ശുചീകരണത്തിന് കാനയിലിറങ്ങിയയ തൊഴിലാളികൾക്കാണ് കഞ്ചാവ് ലഭിച്ചത്.

നഗര ശുചീകരണത്തിനിടെ കുറുക്കൻ പാറ ബേബി മെമ്മോറിയൽ മിൽ ഹാൾ റോഡരികിലെ താഴ്ച്ചയുള്ള സ്ഥലത്ത് സാമൂഹ്യ വിരുദ്ധർ നിക്ഷേപിച്ചിരുന്ന മാലിന്യ കുഴിയിൽ നിന്നാണ് നാല് കിലോ കഞ്ചാവ് ശേഖരം കിട്ടിയത്. വാർഡ് കൗൺസിലർ സനൽകുമാർ, നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ്റെ എന്നിവരുടെ നേതൃത്വത്തിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസെക്ടർ എ മോഹൻദാസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അരുൺ വർഗ്ഗീസ്, പി എസ് സജീഷ് എന്നിവരും ശുചീകരണ വിഭാഗം ജീവനക്കാരും ഹരിത കർമ്മ സേനാംഗങ്ങളും നാട്ടുകാരായ ചുമട്ടുതൊഴിലാളികളും ചേർന്ന് മാലിന്യ കൂമ്പാരം നീക്കം ചെയ്യുന്നതിനിടെയാണ് വൻ കഞ്ചാവ് ശേഖരം കണ്ടെടുത്തത്.

മാലിന്യത്തിന്യത്തി്റെ കൂട്ടത്തിൽ നിന്നും ലഭിച്ച രണ്ട് കവറുകളിലാക്കി രണ്ട് വലിയ പ്ലാസ്റ്റിക് ഡബ്ബകളിലായി ഭദ്രമായി പൊതിഞ്ഞ് പ്ലാസ്റ്റർ ഉപയോഗിച്ച് കെട്ടിവച്ചിരുന്ന നിലയിലായിരുന്നു ‘മൊതല്’ കണ്ടെത്തിയത്. ഗ്രാം കണക്കിന് തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ചെറിയ ഇലക്ട്രിക് തൂക്കയന്ത്രവും ഇതിനോടപ്പം കണ്ടെത്തി.

രണ്ട് ദിവസം പോലും പഴക്കമില്ലാത്ത വിധത്തിലാണ് ചാക്കിൽ കഞ്ചാവ് ഡബ്ബകളിലായി സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് പെയ്ത മഴയുടെ നനവ് ചക്കിനു മുകളിലുണ്ടായിരുന്നു. എക്സൈസ് ഡിപ്പാർട്ട്മെന്റിനെ വിവരം അറിയിച്ച ശേഷം അവരെത്തി മഹസ്സർ തയ്യാറാക്കി കഞ്ചാവ് കസ്റ്റഡിയിൽ എടുത്തു. ഇതിന് വിപണയിൽ രണ്ട് ലക്ഷം രൂപവരെ വില ലഭിക്കും. കുറക്കൻ പാറ കേന്ദ്രീകരിച്ച് കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് ലോബി സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഈ ലോബിയുടെതാണ് പിടിച്ചെടുത്ത കഞ്ചാവെന്നാണ് എക്സൈസ് നിഗമനം.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ക്വട്ടേഷന്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ കഫറ്റീരിയയില്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് കൊമേഴ്‌സ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 500 എല്‍പിഎച്ച് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 500 എല്‍പിഎച്ച് യുവി

അധ്യാപക നിയമനം

വാകേരി ഗവ വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെമിസ്ട്രി വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 17 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-9847108601

ഓണക്കിറ്റ് വിതരണം 15 വരെ

എ.എ.വൈ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകള്‍ മുഖേന ഓണത്തോടനുബന്ധിച്ച് നല്‍കുന്ന കിറ്റ് വിതരണം സെപ്റ്റംബര്‍ 15 ന് അവസാനിക്കും. അര്‍ഹരായ എ.എ.വൈ ഗുണഭോക്താക്കള്‍ ഓണക്കിറ്റ് കൈപ്പണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

ജല വിതരണം മുടങ്ങും

കൽപ്പറ്റ നഗരസഭയിലെ ജല അതോറിറ്റിയുടെ ഗൂഡലായിയിലെ ശുദ്ധജല ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 12) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പർ -1, അറ്റ്ലെഡ്, കിൻഫ്ര, പുഴമുടി,

വൈദ്യുതി മുടങ്ങും

പാതിരികവല, മലന്തോട്ടം, പാണ്ട ഫുഡ്സ്, ക്രഷർ,റാട്ടക്കുണ്ട്, മേന്മ, മേപ്പേരിക്കുന്ന്, ജൂബിലി ജംഗ്ഷൻ ഭാഗങ്ങളിൽ നാളെ (സെപ്റ്റംബര്‍ 12) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.