ടിപ്പു സുൽത്താന് ഏറ്റവും പ്രിയപ്പെട്ട ആയുധം ലേലത്തിൽ പോയത് ‘ 140 കോടി രൂപക്ക്.

മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താൻ്റെ വാളിന് ലഭിച്ചത് കോടികൾ. ലണ്ടനിൽ നടന്ന ലണ്ടനിലെ ലേലത്തിൽ ടിപ്പു സുൽത്താന്റെ വാളിന് ലഭിച്ചത് 140 കോടിയോളം രൂപ (17.4 ദശലക്ഷം ഡോളർ). സുൽത്താന് ഏറ്റവും പ്രിയപ്പെട്ട ആയുധമാണ് ഇതെന്നാണ് വിലയിരുത്തൽ. അദ്ദേഹത്തിൻ്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയിൽ നിന്നാണ് ഈ വാൾ കണ്ടെടുത്തത്.ഉദ്ദേശിച്ചിരുന്നതിലും ഏഴു മടങ്ങ് ഉയർന്ന തുകയ്ക്കാണ് വാൾ വിറ്റുപോയതെന്ന് ലണ്ടനിൽ ലേലം സംഘടിപ്പിച്ച ബോൺഹാംസ് ഇസ്‌ലാമിക് ആൻഡ് ഇന്ത്യൻ ആർട്ട് മേധാവി ഒലിവർ വൈറ്റ് പറഞ്ഞു.

വൈദേശിക ആധിപത്യത്തിൽ നിന്നും തന്റെ രാജ്യം സംരക്ഷിച്ച ധീരതയുടെ പേരിൽ ടിപ്പു സുൽത്താൻ “മൈസൂർ കടുവ” എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ലോകത്ത് ത്ത ആദ്യമായി യുദ്ധങ്ങളിൽ റോക്കറ്റ് പീരങ്കികൾ ഉപയോഗിക്കുന്നതിന് അദ്ദേഹം തുടക്കമിട്ടു. മൈസൂരിനെ ഇന്ത്യയിലെ ഏറ്റവും ചലനാത്മക സമ്പദ്‌വ്യവസ്ഥയാക്കി മാറ്റിയെന്നും ബോൺഹാംസ് അതിന്റെ വെബ്‌സൈറ്റിൽ ചൂണ്ടിക്കാട്ടി. ടിപ്പു സുൽത്താൻ കൊല്ലപ്പെട്ടതിനുശേഷം കണ്ടെത്തിയ വാൾ, ബ്രിട്ടീഷ് മേജർ ജനറൽ ഡേവിഡ് ബെയർഡിന് ധൈര്യത്തിന്റെ അടയാളമായി സമ്മാനമായി ലഭിച്ചതാണെന്നും ലേലം നടത്തിയ സ്ഥാപനം പറയുന്നു.

ടിപ്പു സുൽത്താന്റെ ആയുധ ശേഖരത്തിൽ ഏറ്റവും മൂല്യമുള്ള ആയുധമാണ് ഈ വാൾ. ടിപ്പുവിന് ഈ വാളിനോടുണ്ടായിരുന്ന അടുപ്പവും ഇതിന്റെ നിർമാണ വൈദഗ്ധ്യവുമെല്ലാം ഈ വാളിന്റെ മൂല്യം വർധിപ്പിക്കുന്നുവെന്ന് ലേലം നടത്തിയ ഒലിവർ വൈറ്റ് വിശദീകരിച്ചു.

മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ജീവനൊടുക്കാനുള്ള പ്രേരണയും വര്‍ധിച്ചു: അലഹബാദ് ഹൈക്കോടതി ജഡ്ജി

പ്രയാഗ്‌രാജ്: മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ആത്മഹത്യാ പ്രേരണയും വര്‍ധിച്ചതായി അലഹബാദ് ഹൈക്കോടതി ജഡ്ജി. മൊബൈല്‍ വന്നതോടെ കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം അവസാനിച്ചെന്നും അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു. ‘ആത്മഹത്യ തടയാന്‍ സമൂഹത്തിനുള്ള

‘അധ്യാപകന് അടികിട്ടിയാലും കുട്ടിയെ തല്ലാൻ പാടില്ല,അവര്‍ക്ക് തമ്മില്‍തല്ലാനുള്ള ഇടമല്ല ക്യാമ്പസ്’; ശിവന്‍കുട്ടി

കൊച്ചി: അധ്യാപകരും വിദ്യാർഥികളും തമ്മിൽതല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഞ്ചാലുംമൂടിൽ പ്ലസ്ടു വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും വിഷയത്തിൽ

ദേശീയപാത 66; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 444 കി.മീ പ്രവൃത്തി പൂർത്തീകരിച്ചു.

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേശീയപാത 66ന്റെ നിർമ്മാണ പ്രവൃത്തി പുരോ​ഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേർന്നെന്നും കാസർഗോഡ് ജില്ല മുതൽ തിരുവനന്തപുരം വരെ 444 കിലോമീറ്റർ

ക്വട്ടേഷന്‍ ക്ഷണിച്ചു.

മീനങ്ങാടി ഗവ പോളിടെക്നിക് കോളെജിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ദീര്‍ഘിപ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ https://gptcmdi.ac.in/ പ്രസിദ്ധീകരിച്ച ക്വട്ടേഷന്‍ നോട്ടീസ് പരിശോധിച്ച ഒക്ടോബര്‍ ആറിന് ഉച്ചക്ക് ഒന്നിനകം

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ക്വട്ടേഷന്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ കഫറ്റീരിയയില്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് കൊമേഴ്‌സ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 500 എല്‍പിഎച്ച് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 500 എല്‍പിഎച്ച് യുവി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.