തുറങ്കലിൽ അടച്ചു നിശബ്ദരാക്കാൻ കഴിയില്ല, സ്റ്റാൻ സ്വാമിയേയും, സിദ്ധീഖ് കാപ്പനേയും വിട്ടയക്കുക എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് കൽപറ്റ ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ സെക്രട്ടറി ലെനി സ്റ്റാൻസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മെജോ ജോൺ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മറ്റി അംഗം വി.പി സ്വരാജ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ കമ്മറ്റി അംഗം സി.കെ സജി, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ആകർഷ്.എം പ്രസംഗിച്ചു. ജസ്മൽ അമീർ, രജീഷ് വൈത്തിരി, അനസ് എമിലി നേതൃത്വം നൽകി.

21 ദിവസം അറബിക്കടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്ന ചക്രവാതചുഴി ഒടുവിൽ കരകയറി’, കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരും
ദിവസത്തെ ദീർഘയാത്രക്ക് ശേഷം അറബിക്കടലിലെ ചക്രവാതച്ചുഴി ഒടുവിൽ കരകയറി. കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 14 ന് രൂപപ്പെട്ട ചക്രവാതച്ചുഴി, 21 ദിവസത്തിനുശേഷം അറബിക്കടലിൽ







