പുതിയ അധ്യയനവര്‍ഷം പകുതി ശനിയാഴ്ചയും ക്ലാസുകള്‍

സ്കൂളുകളില്‍ 220 പ്രവൃത്തിദിനങ്ങള്‍ ഉറപ്പാക്കാൻ സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ പുതിയ അധ്യയനവര്‍ഷത്തെ പകുതി ശനിയാഴ്ചകള്‍ ക്ലാസുണ്ടാവും.

വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ച കരട് അക്കാദമിക് കലണ്ടറിലാണ് 220 പ്രവൃത്തിദിനത്തിനുള്ള നിര്‍ദേശം. ഇക്കാര്യം കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വി. ശിവൻകുട്ടിയും ശരിവെച്ചു. ഇതോടെ, ഈവര്‍ഷം അധ്യയനദിവസങ്ങള്‍ കൂട്ടാനാണ് സര്‍ക്കാര്‍തീരുമാനമെന്ന് വ്യക്തമായി.

ഇക്കഴിഞ്ഞ അധ്യയനവര്‍ഷം ഇരുനൂറോളം പ്രവൃത്തിദിനങ്ങളുണ്ടായിരുന്നു. കോവിഡിനെത്തുടര്‍ന്ന് മുൻവര്‍ഷങ്ങളില്‍ ഇതുസാധിച്ചില്ല.

പുതിയ കലണ്ടറനുസരിച്ച്‌, ആറുമാസം മൂന്നു ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായിരിക്കും. മൂന്നുമാസം രണ്ടുശനിയാഴ്ചകള്‍ പ്രവൃത്തിദിനവും ഒരുമാസം മുഴുവൻ ശനിയാഴ്ചകളും പ്രവൃത്തിദിനമാകും. ജൂണ്‍, സെപ്റ്റംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലായിരിക്കും മൂന്നുശനിയാഴ്ചകള്‍വീതം ക്ലാസുകളുണ്ടാവുക.

ജൂലായില്‍ എല്ലാശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും.

ഓഗസ്റ്റ്, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രണ്ടുവീതം ശനിയാഴ്ച പ്രവൃത്തിദിനമാക്കാനാണ് നിര്‍ദേശം. മൊത്തം 28 ശനിയാഴ്ചകളില്‍ ക്ലാസ് നടത്തി 220 അധ്യയനദിവസങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം.

വി.എച്ച്‌.എസ്.ഇ.യില്‍ 221 പ്രവൃത്തിദിനങ്ങള്‍ വേണമെന്നാണ് നിര്‍ദേശം. ഹയര്‍സെക്കൻഡറിയില്‍ 192 പ്രവൃത്തിദിനങ്ങളേ നിര്‍ദേശിച്ചിട്ടുള്ളൂ. ചുരുങ്ങിയത് ആയിരം മണിക്കൂര്‍, അധ്യയനവര്‍ഷം ഉറപ്പാക്കണമെന്നാണ് വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥ.

ഇപ്പോള്‍ത്തന്നെ പലകാരണങ്ങളാല്‍ അധ്യയനം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. കുട്ടികള്‍ക്ക് പഠനമുറപ്പാക്കാൻ അവസരമൊരുക്കുകയെന്നതാണ് പ്രവൃത്തിദിനം കൂട്ടാൻ സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം. കുട്ടികള്‍ക്ക് പഠനഭാരം കൂടുമെന്നാണ് അധ്യാപകസംഘടനകളുടെ എതിര്‍വാദം. ഇത് വിദ്യാഭ്യാസനിലവാരത്തെ ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!

പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില

ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ വിനോദ് കുമാറിന് രണ്ടാം സ്ഥാനം

പാലക്കാട് വെച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്ര മേളയിൽ പ്രൈമറി വിഭാഗം അധ്യാപകർക്കായി നടത്തിയ തൽസമയ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പടിഞ്ഞാറത്തറ യുപി സ്കൂളിലെ അധ്യാപകനായ പുഷ്പത്തൂർ വിനോദ് കുമാർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഒളിച്ചുകളിയൊന്നും നടക്കില്ലന്നെ! ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസേജുകളും വായിക്കാനാകും; ഇതാണ് വഴി

വാട്സ്ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ. നമ്മൾ ഏതെങ്കിലും ഒരാൾക്ക് മെസേജ് തെറ്റി അയച്ചാലോ, അല്ലെങ്കിൽ അയച്ച മെസേജ് മാറിപ്പോയാലോ അവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം. നിരവധി പേർക്ക്

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും

തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും

വാട്സ്ആപ്പിൽ സുരക്ഷ കർശനമാക്കാൻ പുതിയ ഫീച്ചർ; ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നു.

സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റഇൻഫോയാണ് (WABetaInfo) പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ

ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ  ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ടി. സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.