കരുതലും കൈത്താങ്ങും ഒരു കുടക്കീഴില്‍ പരാതി പരിഹാരം

സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരാതി പരിഹാര അദാലത്ത് കരുതലും കൈത്താങ്ങിനും ജില്ലയില്‍ തുടക്കമായി. വൈത്തിരി താലൂക്ക് പരിധിയിലെ പരാതി പരിഹാര അദാലത്ത് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ ചുണ്ടേല്‍ പാരിഷ് ഹാളില്‍ നടന്നു. ആദ്യ ദിനത്തില്‍ മുന്‍കൂട്ടി ലഭിച്ച 561 പരാതികളും പുതിയതായി ലഭിച്ച 89 പരാതികളും പരിഗണിച്ചു. പരിതാക്കാരെ നേരിട്ട് കേട്ട മന്ത്രി എ.കെ. ശശീന്ദ്രന്‍ നേരിട്ട് പരിഹാരിക്കാവുന്ന പരാതികള്‍ അപ്പോള്‍ തന്നെ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മറ്റു പരാതികളില്‍ കാലതമാസമില്ലാതെ പരിഹാരം കാണുന്നതിനായിരുന്നു നിര്‍ദ്ദേശം. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് അടക്കമുള്ളവര്‍ പരാതി പരിഹാര അദാലത്തില്‍ മന്ത്രിക്കൊപ്പം പൊതുജനങ്ങളുടെ പരാതി കേള്‍ക്കാനും പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കും മുന്നിലുണ്ടായിരുന്നു.
കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലേക്കായി പൊതുജനങ്ങളില്‍ നിന്നും മുന്‍കൂട്ടി പരാതികള്‍ സ്വീകരിച്ചിരുന്നു. താലൂക്ക് കേന്ദ്രങ്ങള്‍ വഴി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങി ഓണ്‍ലൈന്‍ വഴിയുമാണ് പരാതികള്‍ സ്വീകരിച്ചത്. വൈത്തിരി താലൂക്കില്‍ 561 പരാതികളാണ് ആദ്യ ഘട്ടത്തില്‍ പരിഗണനയ്ക്കായി വന്നത്. ഇതില്‍ 319 പരാതികള്‍ തീര്‍പ്പാക്കി. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 89 പാരതികളാണ് നേരിട്ടുള്ള പരിഗണനയ്ക്കായി വന്നത്. ഇതില്‍ തത്സമയം തീരുമാനമെടുക്കാന്‍ കഴിയുന്ന പരാതികള്‍ ഇവിടെ നിന്നു തന്നെ പരിഹരിച്ചു. റവന്യു വകുപ്പുകളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. പൊതുജനങ്ങളുടെ പരാതി പരിഹാരങ്ങള്‍ക്കായി 21 കൗണ്ടറുകളാണ് വേദിയില്‍ സജ്ജീകരിച്ചത്. ഭിന്നശേഷിക്കാര്‍ അസുഖ ബാധിതര്‍ എന്നിവര്‍ക്കെല്ലാമായി പ്രത്യേക കൗണ്ടറുകളും ഒരുക്കിയാണ് അദാലത്ത് നടന്നത്. മന്ത്രിയെ കൂടാതെ ജില്ലാ കളക്ടര്‍, എ.ഡി.എം, സബ് കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവര്‍ വിവിധ കൗണ്ടറുകളില്‍ ലഭ്യമായ പരാതികളില്‍ പരിഹാര നടപടികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും അതതു വകുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ തീരുമാനമെടുക്കാന്‍ സന്നിഹിതരായിരുന്നു. ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമപദ്ധതികള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, പരിസ്ഥിതി മലിനീകരണം, സാമൂഹ്യ പെന്‍ഷന്‍ കുടിശ്ശിക തുടങ്ങിയ 27 ഇനം പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. മേയ് 29 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല അദാലത്ത് ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് ഓഡിറ്റോറിയത്തിലും 30 ന് മാനന്തവാടി താലൂക്ക്തല അദാലത്ത് അമ്പുകുത്തി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളിലും നടക്കും. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷും അദാലത്തിന് നേതൃത്വം നല്‍കും.

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!

പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില

ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ വിനോദ് കുമാറിന് രണ്ടാം സ്ഥാനം

പാലക്കാട് വെച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്ര മേളയിൽ പ്രൈമറി വിഭാഗം അധ്യാപകർക്കായി നടത്തിയ തൽസമയ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പടിഞ്ഞാറത്തറ യുപി സ്കൂളിലെ അധ്യാപകനായ പുഷ്പത്തൂർ വിനോദ് കുമാർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഒളിച്ചുകളിയൊന്നും നടക്കില്ലന്നെ! ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസേജുകളും വായിക്കാനാകും; ഇതാണ് വഴി

വാട്സ്ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ. നമ്മൾ ഏതെങ്കിലും ഒരാൾക്ക് മെസേജ് തെറ്റി അയച്ചാലോ, അല്ലെങ്കിൽ അയച്ച മെസേജ് മാറിപ്പോയാലോ അവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം. നിരവധി പേർക്ക്

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും

തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും

വാട്സ്ആപ്പിൽ സുരക്ഷ കർശനമാക്കാൻ പുതിയ ഫീച്ചർ; ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നു.

സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റഇൻഫോയാണ് (WABetaInfo) പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ

ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ  ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ടി. സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.