സ്‌ക്രീന്‍ ഷെയര്‍ മുതല്‍ മെസേജ് എഡിറ്റിങ് വരെ; വാട്‌സ് ആപ്പില്‍ വന്നിരിക്കുന്ന 5 കിടിലന്‍ ഫീച്ചറുകള്‍

പുതിയ ഫീച്ചറുകളുടെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ്. ഈ വര്‍ഷം പകുതിയോടടുക്കുമ്പോള്‍ തന്നെ നിരവധി ഫീച്ചറുകളാണ് വാട്‌സ് ആപ്പ് അവതരിപ്പിച്ചത്.

ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനും തുടര്‍ച്ചയായി പരിശ്രമിക്കുന്ന വാട്ട്‌സ്ആപ്പ് നടപ്പിലാക്കിയ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ പരിചയപ്പെടാം.

സ്‌ക്രീന്‍ ഷെയറിങ്

മെറ്റാ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ‘സ്‌ക്രീന്‍ഷെയറിംഗ്’ എന്ന പുതിയ ഫീച്ചറും, താഴെയുള്ള നാവിഗേഷന്‍ ബാറിനുള്ളിലെ ടാബുകള്‍ക്കായുള്ള പുതിയ പ്ലേസ്‌മെന്റും ആന്‍ഡ്രോയിഡിലെ ബീറ്റാ ടെസ്റ്ററുകളിലേക്ക് അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.

പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് വീഡിയോ കോളിനിടയില്‍ അവരുടെ സ്‌ക്രീന്‍ എളുപ്പത്തില്‍ പങ്കിടാന്‍ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കും.

ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡിന്റെ പഴയ പതിപ്പുകളില്‍ ലഭ്യമല്ലായിരിക്കില്ല.കൂടാതെ വലിയ ഗ്രൂപ്പ് കോളുകളിലും പ്രവര്‍ത്തിക്കില്ല. റിസീവര്‍ പഴയ വേര്‍ഷനാണ് ഉപയോഗിക്കുന്നതെങ്കിലും സ്‌ക്രീന്‍ ഷെയറിങ് സാധ്യമല്ല.

അതേസമയം സ്‌ക്രീനിലെ ഉള്ളടക്കം പങ്കിടാന്‍ ഉപയോക്താക്കള്‍ സമ്മതം നല്‍കിയാല്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകൂ.

അയച്ച സന്ദേശം തിരുത്താം

അയച്ച സന്ദേശം തിരുത്തിനുള്ള സംവിധാനം അപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് മെറ്റയുടെ മെസെഞ്ചര്‍ ആപ്പായ വാട്‌സ്ആപ്പ്. അയച്ച സന്ദേശം 15 മിനിറ്റിനുള്ളില്‍ തിരുത്താനുള്ള സംവിധാനമാണ് വാട്‌സ്ആപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന സംവിധാനമാണ് മെറ്റ ഏറ്റവും പുതുതായി അപ്‌ഡേറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അടുത്തിടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പ്രത്യേകം ലോക്ക് ചെയ്യാനുള്ള സംവിധാനവും മെസെഞ്ചര്‍ ആപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. പുതിയ അപ്‌ഡേറ്റിലൂടെയാണ് ഈ സേവനം ലഭ്യമാകുക. അതേസമയം എല്ലാവര്‍ക്കും ഉടന്‍ തന്നെ പുതിയ അപ്‌ഡേറ്റില്‍ ഈ സവിശേഷത ലഭ്യമായേക്കില്ലയെന്നും ടെക് കമ്പനി അറിയിച്ചു. ഒരു സന്ദേശം അയച്ച് 15 മിനിറ്റ് വരെ മാത്രമാണ് അത് തിരുത്തിനുള്ള എഡിറ്റ് ഓപ്ഷന്‍ ലഭ്യമാകൂ.

വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചര്‍

പേര് സൂചിപ്പിക്കുന്നതുപോലെ വോയിസിനെ അനായാസം ടെക്സ്റ്റ് ആക്കി മാറ്റാം. ആ വോയിസ് മെസേജില്‍ എന്താണ് പറയുന്നത് എന്ന് തിരിച്ചറിഞ്ഞ് അത് ടെക്സ്റ്റ് ആക്കി മാറ്റി കാണിക്കു.

ആ വോയിസ് മെസേജില്‍ എന്താണ് പറയുന്നത് എന്ന് തിരിച്ചറിഞ്ഞ് അത് ടെക്സ്റ്റ് ആക്കി മാറ്റി കാണിക്കുന്ന ഫീച്ചറാണ് ഇത്. ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും. വാട്‌സ്ആപ്പ് സെറ്റിങ്‌സ്> ചാറ്റ്‌സ് > വോയ്‌സ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ്‌സ് എന്നിങ്ങനെയായിരിക്കും ഈ ഫീച്ചര്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നത്.

പ്ലേ വണ്‍ ഓപ്ഷന്‍

ഒരു തവണ മാത്രം കേള്‍ക്കാന്‍ കഴിയുന്ന ഓഡിയോ മെസേജ് ഓപ്ഷന്‍ കൂടെ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്. വാട്ട്‌സ് ആപ്പിലെ വ്യൂ വണ്‍സ് ഓപ്ഷന് സമാനമാണ് പ്ലേ വണ്‍സ് ഓഡിയോ എന്ന പുതിയ ഓപ്ഷന്‍. സന്ദേശം ലഭിക്കുന്ന ആള്‍ക്ക് ഒരു തവണ മാത്രം കേള്‍ക്കാന്‍ കഴിയുന്ന രീതിയില്‍ വോയിസ് അയക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. പ്ലേ വണ്‍സ് ഓപ്ഷന്‍ വരുന്നതോടെ ഓഡിയോ മെസെജുകള്‍ സേവ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ, റെക്കോര്‍ഡ് ചെയ്യാനോ ആകില്ല.

വാട്‌സ് ആപ്പ് നാല് ഡിവൈസുകളില്‍ ഒരേ സമയം ഓപണ്‍ ചെയ്യാം

വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റിലൂടെ പരമാവധി നാല് സ്മാര്‍ട്‌ഫോണുകളില്‍ ഒരേ സമയം വാട്‌സാപ്പ് ഉപയോഗിക്കാനാവും. പ്രൈമറി ഡിവൈസ് ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും അക്കൗണ്ട് മറ്റൊരു ഫോണില്‍ ലിങ്ക് ചെയ്യാം. ലിങ്ക് ചെയ്യുന്ന സ്മാര്‍ട്‌ഫോണുകള്‍ ആന്‍ഡ്രോയിഡോ, ഐഓഎഎസ് ഫോണുകളോ ആവാം. വരുന്ന ആഴ്ചകളില്‍ ഈ പുതിയ അപ്‌ഡേറ്റ് എല്ലവര്‍ക്കും ലഭ്യമാവുമെന്ന് വാട്‌സാപ്പ് അറിയിച്ചു. ഇത് ലഭിക്കണമെങ്ങില്‍ വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യണം.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം

തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.

ഭവന നിര്‍മ്മാണത്തിന് ഭൂമി:താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കല്‍പ്പറ്റ നഗരസഭയില്‍ അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട രണ്ട് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്ഥലം ആവശ്യമുണ്ട്. നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ടതും വഴി സൗകര്യവുമുള്ള ആറു മുതല്‍ 10 സെന്റ് വരെ സ്ഥലം (ഒരാള്‍ക്ക് 3 മുതല്‍ 5

സ്‌പോട്ട് അഡ്മിഷന്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴിലെ ഡയറി സയന്‍സ് കോളേജിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകളുടെ അസല്‍, പകര്‍പ്പ്, കീം അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൃഷ്ണഗിരി ടൗണ്‍, സ്റ്റേഡിയം, ടവര്‍, മധുകൊല്ലി, വിവേകാനന്ദ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍13) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വയനാട്ടിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ റോഡുകൾ അനിവാര്യം – പ്രിയങ്ക ഗാന്ധി എം. പി

വയനാടിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ റോഡുകൾ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദിഷ്ട പടിഞ്ഞാറത്തറ – പൂഴിത്തോട് പാതയുടെ വനാതിർത്തിയായ കൊട്ടിയാംവയലിൽ പ്രിയങ്ക ഗാന്ധി എം. പി. സന്ദർശനം നടത്തി. താമരശ്ശേരി ചുരത്തിൽ

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *