പടിഞ്ഞാറത്തറ:സിപിഎം പാണ്ടംകോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്. എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും പഠനോപകരണ വിതരണവും നടത്തി. സിപിഎം കോട്ടത്തറ ഏരിയ സെക്രട്ടറി എം മധു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റഷീദ് വാഴയിൽ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ജിജിത്ത് സി പോൾ സ്വാഗതവും ഷമീർ കടവണ്ടി നന്ദിയും പറഞ്ഞു.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







