പുതുശ്ശേരിക്കടവ്: 2023-24അധ്യയന വർഷത്തെ പ്രവേശനോത്സവം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ മുഹമ്മദ് ബഷീർ ഈന്തൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷമീർ കടവണ്ടി അധ്യക്ഷനായ പരിപാടിയിൽ ഹെഡ്മിസ്ട്രസ്സ് രശ്മി ആർ നായർ സ്വാഗതം പറഞ്ഞു.നവാഗതരെ പച്ചക്കറിതൈ,ബലൂൺ, സമ്മാനങ്ങൾ എന്നിവ നൽകി സ്വീകരിച്ചു.തുടർന്ന് അക്കാഡമിക് മാസ്റ്റർ പ്ലാൻ,ടെക്സ്റ്റ് ബുക്ക്,ക്ലാസ് തല അക്കാഡമിക് മാസ്റ്റർ പ്ലാൻ ,യൂണിഫോം എന്നിവയുടെ വിതരണോദ്ഘാടനം നടത്തി.പിടിഎ വൈസ് പ്രസിഡന്റ് മമ്മൂട്ടി വി കെ,മാനേജ്മെന്റ് പ്രതിനിധി അരവിന്ദ്കുമാർ ബി,
എം പി ടി എ പ്രസിഡന്റ് പികെ ജയലക്ഷ്മി,വൈസ് പ്രസിഡന്റ് വിൻസി വിനീഷ്,പ്രീപ്രൈമറി പിടിഎ പ്രസിഡന്റ് രമിജ വിജേഷ് എന്നിവർ ആശംസ പ്രസംഗം നടത്തി.
2023-24 അധ്യയനവർഷം സമ്മാനമായി പി ടി എ കുട്ടികൾക്കായി ഒരുക്കിയ ബാഡ്മിന്റൺ കോർട്ട് ഉദ്ഘാടനം വാർഡ് മെമ്പർ
ബഷീർ ഈന്തൻ,പിടിഎ പ്രസിഡന്റ് ഷമീർ കടവണ്ടി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
തുടർന്ന് പായസം വിതരണം നടത്തി.പരിപാടിക്ക്
സ്റ്റാഫ് സെക്രട്ടറി റോസ ഒ ജെ നന്ദി പറഞ്ഞു.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






