പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ കെപിസിസി ജനറല്‍ സെക്രട്ടറിയും ബാങ്ക് മുന്‍ പ്രസിഡന്റുമായ കെ.കെ അബ്രഹാമിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. വഞ്ചനാ കുറ്റം,ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ ചുമത്തി ഇന്നലെയാണ് കെ കെ എബ്രഹാമിനെ പോലീസ് അറസ്റ്റുചെയ്തത്.അതിനിടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കെ.കെ എബ്രഹാം പറഞ്ഞു. ചികിത്സയിലായിരുന്ന തന്നെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം രാവിലെ പറഞ്ഞിരുന്നു.തനിക്ക് ഒന്നും ഒളിച്ചുെവക്കാനില്ലെന്നും കെ.കെ എബ്രഹാം വ്യക്തമാക്കിയിരുന്നു. മുന്‍ സെക്രട്ടറി രമാദേവിയുടെ ജാമ്യാപേക്ഷ തള്ളി.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






