നവാഗതരെ സ്വാഗതം ചെയ്തു കൊണ്ടുള്ള കുഞ്ഞോം എ യു പി സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ബിന്ദു മണപ്പാട്ടിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഗണേഷ് കെ വി സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രധാനാധ്യാപിക എൻ വനജ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ പി ശിവൻ മാസ്റ്റർ, അധ്യാപകരായ മുഹമ്മദ് റഷീദ്, സതീഷ് ബാബു, സി കെ സജീവൻ , എം പി ടി എ വൈസ് പ്രസിഡണ്ട് സന്ധ്യ മനോജ് എന്നിവർ സംസാരിച്ചു. കുട്ടികൾ ഒരുക്കിയ വർണ്ണാഭമായ ഡിസ്പ്ലേയ്ക്ക് ശേഷം പായസ വിതരണം ഉണ്ടായിരുന്നു.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






