ശ്രേയസ് ചുള്ളിയോട് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,രജത ജൂബിലി സംഗമവും ജില്ലാ പഞ്ചായത്ത് മെമ്പർ സീത വിജയൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് കാഞ്ഞിരമുകളിൽ അധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യസന്ദേശം നൽകി.മേഖല ഡയറക്ടർ ഫാ.ബെന്നി
പനച്ചിപ്പറമ്പിൽ വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്തു.സഹവികാരി ഫാ.കുര്യാക്കോസ് മതാ പ്പാറ,സെൻട്രൽ പ്രോഗ്രാം ഓഫീസർ കെ. വി. ഷാജി,മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.,ജോർജ്,ജെസ്സി,പ്രസന്ന എന്നിവർ സംസാരിച്ചു.യൂണിറ്റ് പ്രസിഡന്റ് ഒ. ജെ. ബേബി സ്വാഗതവും,സെക്രട്ടറി ലിസ്സി ജോർജ് നന്ദിയും രേഖപ്പെടുത്തി.രജത ജൂബിലി പിന്നിട്ട അയൽ ക്കൂട്ട അംഗങ്ങളെ മെമെന്റോ നൽകി ആദരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






