കാപ്പംകുന്ന്: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് നല്ലൂർ നാട് ഗവൺമെന്റ് യുപി സ്കൂളിലെ സ്റ്റാർസ് 2023 വർണ്ണ കൂടാരം പദ്ധതിയുടെ ഭാഗമായി നവീകരിച്ച പ്രീപ്രൈമറിയുടെ കുരുന്നിടം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ നിർവഹിച്ചു. വാർഡ് മെമ്പർ സൗദ നൗഷാദ് അധ്യക്ഷയായിരുന്നു . മൾട്ടി മീഡിയ റൂമിന്റെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ എം എ നിർവഹിച്ചു. നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം മാനന്തവാടി ബിപിസി സുരേഷ് കെ കെ, പിടിഎ പ്രസിഡന്റ് അബ്ദുൽ ഹഫീൽ എന്നിവർ ചേർന്ന നിർവഹിച്ചു. പ്രധാന അധ്യാപകൻ ഷാജി ഇ ജെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിൽസൺ നന്ദിയും പറഞ്ഞു.ലസ്നാവി മുഹമ്മദ് റാഫി, സിന്ധു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






