പുളിഞ്ഞാൽ:പ്രവേശനോത്സവത്തോടനുബന്ധിച്ചു പുളിഞ്ഞാൽ ഗവ.സ്കൂളിൽ ക്രമീകരിച്ച സെൽഫി കോർണർ നവാഗതർക്ക് വേറിട്ട അനുഭവമായി.മുതിർന്ന വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സൗകര്യപെടുത്തിയ സെൽഫി കോർണറിന്റെ
ഉദ്ഘാടനം വയനാട്
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ഹെഡ്‌മിസ്ട്രസ് ഉഷാകുമാരി അധ്യക്ഷത വഹിച്ചു.
രോഹിത്.കെ, ഗിരീഷ്.എ കെ,രാകേഷ് എം തുടങ്ങിയവർ സംസാരിച്ചു.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,