വയനാട്ടിലെ പാവപ്പെട്ട കർഷക ജനതയുടെ ദുരിത ജീവിതത്തിന് അറുതിയില്ല. ജനവാസ മേഖലയിലെ കടുവാ ആക്രമണങ്ങൾ തുടർകഥയാവുകയാണ്.മലയോര കർഷക ജനതയോടൊപ്പം എന്നും നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് കെ.സി.വൈ.എം. ഇത്തരം സംഭവങ്ങൾ തുടർകഥയവുമ്പോൾ, കൂടുതൽ കടുത്ത പ്രക്ഷോഭ പരിപാടികളുമായി മുന്നിട്ടിറങ്ങേണ്ട സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ദുരിതക്കയത്തിലാണ്ടിരിക്കുന്ന വയനാടൻ ജനതയെ, ഈ വിപത്തിൽ നിന്നും രക്ഷിക്കുവാൻ അവശ്യമായ സത്വര നടപടികൾ സർക്കാർ – ഉദ്യോഗസ്ഥ തലങ്ങളിൽ ഉണ്ടാവണമെന്നും ആവശ്യമെങ്കിൽ, വന്യജീവി ആക്രമണങ്ങൾ പൂർണമായും തടയാൻ നിയമഭേദഗതികൾ വരുത്തുകയോ, നിയമ നിർമാണം നടത്തുകയോ ചെയ്യാൻ സർക്കാർ തയ്യാറാവണമെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത പത്രപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





