മാനന്തവാടി:കർഷകർക്കാവശ്യമുള്ള ഗുണമേന്മയുളള കവുങ്ങ്, കാപ്പി, കുരുമുളക് വള്ളി എന്നിവയുടെ അത്യുത്പാദന ശേഷിയുള്ളതും ഉയർന്ന ഗുണനിലവാരവുമുള്ള നടീൽ വസ്തുക്കൾ മധുവനം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി വിതരണം ചെയ്തു.കമ്പനി ചെയർമാൻ ചാക്കോ നിരപ്പേൽ ഉദ്ഘാടനം ചെയ്തു. കർഷകരുടെ ശാക്തീകരണത്തിനും മൂല്യ വർദ്ധിത കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കമ്പനി വരും ദിവസങ്ങളിൽ കൂടുതൽ നടീൽ വസ്തുക്കൾ വിതരണം ചെയ്യുമെന്ന് ചെയർമാൻ അറിയിച്ചു

അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം
നെല്ലിയമ്പം ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകയുടെ അസലുമായി നാളെ (നവംബർ 7) രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.







