ഫിഷറീസ് ഡിപ്പാർട്ട്മെന്റ് വയനാട് പടിഞ്ഞാറത്തറ കോട്ടത്തറ പഞ്ചായത്തുകളിൽ കിസാൻ ക്രെഡിറ്റ് കാർഡ് ലോൺ മേള സംഘടിപ്പിച്ചു . വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസ് പിഎ പരിപാടി ഉദ്ഘാടനം ചെയ്തു. ഫിഷറീസ് ഓഫീസർ അനീഷ്,കോഡിനേറ്റർ അനു വി മത്തായി,വാർഡ് മെമ്പർമാരായ ബിന്ദു, സാജിത,സജി, രജിത, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ കൃഷ്ണ എന്നിവർ സംസാരിച്ചു. ഉൾനാടൻ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കുക, മത്സ്യ കർഷകർക്ക് മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം കുറഞ്ഞ പലിശ നിരക്കിൽ വിവിധ ബാങ്കുകളിൽ നിന്ന് ലഭ്യമാക്കി കൊടുക്കുക എന്ന് ഉദ്ദേശത്തോടുകൂടിയാണ് പരിപാടി നടപ്പിലാക്കുന്നത്.

അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം
നെല്ലിയമ്പം ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകയുടെ അസലുമായി നാളെ (നവംബർ 7) രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.







