തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിനും വിലക്കുണ്ട്. ഈ മണിക്കൂറുകളിൽ കാലവർഷം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും. ഇന്നലെയാണ് കാലവർഷം കേരളത്തിൽ എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചത്.12-ാം തീയതി വരെ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയ് സൂപ്പർ സൈക്ലോൺ ആയി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. കേരളത്തെ നേരിട്ട് ബാധിക്കുമെങ്കിലും ശക്തമായ മഴയുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ