തരുവണ. പുതുതായി പണി പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന തരുവണ ദാറുൽ ഉലും എഡ്യുക്കേഷനൽ കോംപ്ലക്സിൽ മദ്റസാ പഠനാരംഭം കുറിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി മുസ്ലിയാർ വെള്ളമുണ്ട മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മഹല്ല് പ്രസിഡണ്ട് കെ.സി ആലിഹാജി അധ്യക്ഷത വഹിച്ചു. പി.സി. ഇബ്രാഹീം ഹാജി ഇബ്രാഹീം ഫൈസി പന്തിപ്പൊയിൽ, മമ്മൂട്ടി സഖാഫി,മമ്മൂട്ടി മദനി, പി.മൊയ്തൂട്ടി ഹാജി, കമ്പ അബ്ദുല്ല ഹാജി, നജ്മുദ്ധീൻ കെ.സി.കെ സംബന്ധിച്ചു. കെ.മമ്മൂട്ടി നിസാമി തരുവണ സ്വാഗതവും, എം.കെ. ഇബ്രാഹീം മൗലവി നന്ദിയും പറഞ്ഞു. അൽ ബിർറ് പ്രീസ്കൂളിന്റെ ഉദ്ഘാടനം നാളെ ഞായറാഴ്ച സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ നിർവ്വഹിക്കും

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ