മലങ്കര യാക്കോബായ സഭയിലെ ഏറ്റവും മികച്ച സൺഡേ സ്ക്കൂളായി വയനാട് ജില്ലയിലെ മാനന്തവാടി സെൻ്റ് ജോർജ് സണ്ടേസ്കൂൾ തിരഞ്ഞടുക്കപ്പെട്ടു .
കൊച്ചി പുത്തൻകുരിശിലുള്ള സണ്ടേസ്കൂൾ ആ സ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ എം.ജെ. എസ്. എസ്. എ പ്രസിഡൻ്റ് മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത ട്രോഫി സമ്മാനിച്ചു. മാനന്തവാടി സെൻ്റ് ജോർജ് പള്ളി സഹവികാരി ഫാ. വർഗീസ് താഴെത്തെക്കുടി, ഇൻസ്പെക്ടർ എ ബിൻ പി. ഏലിയാസ്, ഹെഡ്മാസ്റ്റർ വി.ഇ. വർഗീസ്, ജ്യോതിർഗമയ കോഡിനേറ്റർ കെ.എം. ഷിനോജ്, ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എം.വൈ. ജോർജ്, ടി.വി. സജീഷ്, സിസ്ട്രിക് സെക്രട്ടറി നിഖിൽ പീറ്റർ, അമൽ കുര്യൻ, അജയ് ഐസക്, ബെനിറ്റ വർഗിസ് പങ്കെടുത്തു.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ