നാല് പട്ടയമേളകള്‍3984 പേര്‍ക്ക് സ്വപ്നസാഫല്യം

ജില്ലയില്‍ രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ നാല് പട്ടയമേളയിലൂടെ 3984 പേര്‍ക്ക് പട്ടയം വിതരണം ചെയ്യാനായതിന്റെ ചരിത്രനേട്ടത്തിലാണ് റവന്യുവകുപ്പ്. ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് ചുരുങ്ങിയ കാലത്തിനുളളില്‍ ഭൂരേഖകള്‍ വിതരണം ചെയ്യാനായത്. കൂട്ടായ പരിശ്രമത്തിലൂടെയും പരിശോധനയിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനയതെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം, ഭൂരേഖകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇവിടെ മുന്നേറുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നൂറ് ദിനത്തില്‍ ജില്ലയില്‍ 412 പട്ടയങ്ങളും രണ്ടാം നൂറുദിനത്തില്‍ 1566 പട്ടയങ്ങളും, രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മാനന്തവാടിയില്‍ നടന്ന പട്ടയമേളയില്‍ 1203 പട്ടയങ്ങളും വിതരണം ചെയ്തു. കല്‍പ്പറ്റയില്‍ നടന്ന രണ്ടാം ഘട്ട പട്ടയമേളയില്‍ 803 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ജില്ലയില്‍ പ്രത്യേക കേസുകളിലായി ഭൂരേഖകള്‍ ലഭ്യമല്ലാതിരുന്ന നിരവധി പേര്‍ക്കാണ് ഇതോടെ പട്ടയം ലഭ്യമായത്. മൂന്ന് താലൂക്കുകളിലെയും ഇത്തരത്തിലുള്ള കേസുകള്‍ പരിശോധിച്ച് ഘട്ടം ഘട്ടമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. തഹസില്‍ദാര്‍മാരുടെയും ജീവനക്കാരുടെയും പ്രത്യേകം യോഗം ചേര്‍ന്നു. ജില്ലയിലെ മൂന്ന് എം.എല്‍.എമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഭൂപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രത്യേക കേസുകളിലായി നിലനിന്നിരുന്ന ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയും രേഖകള്‍ നല്‍കാനുമായത്.

പച്ചത്തേയിലക്ക് 14.26 രൂപ

ജില്ലയില്‍ പച്ചത്തേയിലയുടെ ഒക്റ്റോബർ മാസത്തെ വില 14.26 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വരുണ്‍ മേനോന്‍ അറിയിച്ചു. എല്ലാ ഫാക്ടറികളും പച്ചത്തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്നും അസിസ്റ്റന്റ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എടത്തിൽവയൽ, നാരോകടവ് പ്രദേശങ്ങളിൽ നാളെ (നവംബർ 3) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. Facebook Twitter WhatsApp

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി ഓഫീസിലേക്ക് യുപിഎസ് വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 15 ഉച്ചക്ക് 12നകം മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ടിന് ലഭ്യമാക്കണം.

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന എയറോക്‌സ് ഓക്‌സിജൻ ജനറേറ്റർ പ്ലാന്റിന്റെ കംപ്രസീവ് മെയ്ന്റനൻസ് പ്രവർത്തി ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 15

സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിൽ സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനം നടത്തുന്നു. ആർ.സി.ഐ രജിസ്ട്രേഷനോടുകൂടിയ ബി.എസ്.എൽ.പി യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. പനമരം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിരതാമസക്കാർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം നവംബർ

ഡോക്ടർമാർക്കുള്ള സംസ്ഥാന സർക്കാർ അവാർഡിന് അപേക്ഷിക്കാം

ഡോക്ടർമാർക്കുള്ള സംസ്ഥാന സർക്കാരിന്റെ 2024 ലെ അവാർഡുകൾക്ക്  അപേക്ഷ ക്ഷണിച്ചു. ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ഇൻഷുറൻസ് മെഡിക്കൽ സർവീസ്, സഹകരണ സ്വതന്ത്ര സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, ഡെന്റൽ സ്‌പെഷ്യാലിറ്റി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് വെവ്വേറെ അവാർഡുകൾ വിതരണം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.