പടിഞ്ഞാറത്തറ: കാപ്പിക്കളം കുന്നുംപുറത്ത് ഷാജി എന്നവരുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ ഇന്നലെ രാത്രിയിൽ നശിപ്പിച്ചതായി പരാതി. ഇരുമ്പ് ആയുധങ്ങൾ ഉപയോഗിച്ച് കാറിൽ വരയുകയും, ടയർ കുത്തി പൊട്ടിച്ച നിലയിലുമാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ടു പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിട്ടുണ്ട്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ