സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് 120 രൂപ കൂടി പവന് 37,760 രൂപയായി. ഗ്രാമിന് 4,720 രൂപ. ഇന്നലെയും 280രൂപ കൂടിയിരുന്നു. രണ്ടുദിവസത്തിനിടെ 400 രൂപയാണ് ഒരു പവന് മുകളില്‍ വര്‍ധനയുണ്ടായത്.
ചൊവ്വാഴ്ച 160രൂപ കുറഞ്ഞ് 37,360 രൂപയായിരുന്നു. ഗ്രാമിന് 4670രൂപ. തിങ്കളാഴ്ച 80രൂപ കൂടി പവന് 37,520 രൂപ ആയിരുന്നു. ഗ്രാമിന് 4,690രൂപ. ശനിയാഴ്ചയും പവന് മുകളില്‍ 80രൂപ വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ചയും പവന് 200 രൂപ കൂടിയിരുന്നു.

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്







