തരിയോട്: 2023 മാർച്ച് മാസത്തിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും വിജയിപ്പിച്ച വിദ്യാലയത്തേയും വിദ്യാർത്ഥികളേയും അനുമോദിക്കുന്നതിനായി ‘വിജയോത്സവം 2023’ സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദനച്ചടങ്ങില്‍ സ്കൂൾ മാനേജർ ഫാ. തോമസ് പ്ലാശനാല്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ എം എല്‍ എ ടി. സിദ്ദിഖ് യോഗം ഉദ്ഘാടനം ചെയ്ത് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മെമന്റോ വിതരണം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ജി. ഷിബു സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ഷെല്ലി ജോര്‍ജ്ജിന്റെ പേരില്‍ എര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ വിതരണം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ ആന്റണി വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റർ ജോബി മാനുവൽ സ്വാഗതം ആശംസിച്ചു. വാര്‍ഡ് മെമ്പര്‍ സിബിള്‍ എഡ്വേര്‍ഡ്, പിടിഎ പ്രസിഡണ്ട് റോബർട്ട് ടി ജെ, എംപിടിഎ പ്രസിഡണ്ട്. ജയിനി തോമസ്,രവീന്ദ്രന്‍ സി കെ, ശ്രീമതി. ചിന്നമ്മ വി പി, ശ്രീമതി. ജയ പി മാത്യു എന്നിവർ സംസാരിച്ചു.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.
രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി