ജില്ലാ ആശുപത്രിയിയെ അപ്ഗ്രേഡ് ചെയ്ത് മെഡിക്കല്‍ കോളേജ് ആയി ഉയർത്തണം.

രാജ്യത്തെ75ഓളം ആസ്പിരേഷന്‍ ജില്ലകളിലെഗവണ്‍മെന്റ് ജില്ലാ ആശുപത്രികളെ അപ്‌ഗ്രേഡ് ചെയ്ത് മെഡിക്കല്‍കോളേജുകളാക്കി മാറ്റുവാനുള്ള കേന്ദ്ര ഗവര്‍ണമെന്റിന്റെആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലാആശുപത്രിയും അപ്‌ഗ്രേഡ് ചെയ്ത് മെഡിക്കല്‍ കോളേജായിഉയര്‍ത്തുവാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് വികസന സമിതി രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്‍കിആസ്പിരേഷന്‍ ജില്ലയായി കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടഏക ജില്ലയാണ് വയനാട്. നമ്മുടെ രാജ്യത്തെ ഏറ്റവും പിന്നോക്കംനില്‍ക്കുന്ന,ആകെ3നിയോജക മണ്ഡലങ്ങളില്‍ രണ്ടെണ്ണവുംസംവരണ മണ്ഡലമായ,ചുരത്തില്‍ അനുഭവപ്പെടുന്നഗതാഗതക്കുരുക്ക് മൂലം പലപ്പോഴുംനഒറ്റപ്പെടുന്ന,ഗവണ്‍മെന്റ്മേഖലയില്‍ ഒരു മെഡിക്കല്‍ കോളേജോ,ട്രെയിന്‍,വിമാന യാത്രാസൗകര്യങ്ങള്‍ ഒന്നുമില്ലാത്ത സാധാരണ കര്‍ഷകരുംആദിവാസികളും ഉള്‍പ്പെടെയുള്ള ദുര്‍ബലവിഭാഗങ്ങള്‍അധിവസിക്കുന്ന ജില്ലയാണ് വയനാട്.മെഡിക്കല്‍ കോളേജായിഉയര്‍ത്താനുള്ള മികച്ച സൗകര്യം ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ലഭ്യമാണ്

ജില്ലാ ആശുപത്രിയും,നല്ലൂര്‍നാട് പ്രവര്‍ത്തിക്കുന്ന ട്രൈബല്‍കാന്‍സര്‍ ആശുപത്രിയും സംയോജിപ്പിച്ച് താല്‍കാലികമായിമെഡിക്കല്‍ കോളേജ് ആരംഭിക്കുവാനുള്ള സൗകര്യം ഒരുക്കാന്‍കഴിയുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ജില്ലാആശുപത്രിയുടെ ഒന്നര കിലോമീറ്റര്‍ സമീപത്തുള്ളഅമ്പുകുത്തിയിലുള്ള50ഏക്കര്‍ ഗവണ്‍മെന്റ് ഭൂമി ഏറ്റെടുത്തുകൊണ്ട് ഈ മെഡിക്കല്‍ കോളേജ് പിന്നീട് കെട്ടിടം നിര്‍മിച്ചുകൊണ്ട് അവിടേക്ക് മാറ്റുവാന്‍ കഴിയും.

നമ്മുടെ സംസ്ഥാനത്തെ ആദിവാസി ജനസംഖ്യയുടെ40ശതമാനുവുംവയനാട്ടിലാണ്. അതില്‍ തന്നെ45ശതമാനം വരുന്ന പണിയവിഭാഗത്തിന്റെ സ്ഥിതി പരമ ദയനീയമാണ്. കേന്ദ്ര ഗവര്‍ണമെന്റിന്റെസഹായത്തോടെ ആയുഷ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിവനഭൂമിക്ക് പകരമായി ബോയ്‌സ് ടൌണില്‍ ഗവര്‍ണമെന്റ്വിലയ്ക്ക് വാങ്ങിയ65ഏക്കര്‍ സ്ഥലം വനം വകുപ്പിന് കൈമാറാന്‍കഴിയുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി

മാനന്തവാടിയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുകയാണെങ്കില്‍പതിനായിരക്കണക്കിന് സാധാരണക്കാര്‍ക്കും,ദുര്‍ബലജനവിഭാഗങ്ങള്‍ക്കും തീര്‍ത്തും സൗജന്യമായി മികച്ച ചികിത്സാസൗകര്യങ്ങളും മരുന്നുകളും ലഭ്യമാകും എന്നുള്ളത് ഈ സ്‌കീമിന്റെസവിശേഷതയാണ്.ഈ മെഡിക്കല്‍ കോളേജിന്റെ സൗകര്യം വയനാട് ജില്ലക്ക് മാത്രമല്ലകോഴിക്കോട് ജില്ലയിലേയും,കണ്ണൂര്‍ ജില്ലയിലേയും,വയനാട്ടിലേക്ക്ചേര്‍ന്നു നില്‍ക്കുന്ന കുറ്റിയാടി തൊട്ടില്‍പ്പാലം നാദാപുരം വിലങ്ങാട്കൊട്ടിയൂര്‍ആറളംകൊളക്കാട് പേരാവൂര്‍ കോളയാട്‌നിടും പൊയില്‍കണ്ണവംഎന്നീ അയല്‍ ജില്ലകളിലെയു?കുട്ടശ്രീമ?ഗലകാനൂര്‍ബൈരക്കുപ്പമച്ചൂര്‍കാരാപ്പുരഹൊന്നമ്മനക്കട്ടെഅന്തര്‍സന്തെ എന്നീകര്‍ണാട കയിലേയു?ജനങ്ങള്‍ക്കു?ഏറെ പ്രയോജനപ്പെടു?.ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബഹുമാനപ്പെട്ടപ്രധാനമന്ത്രിക്കും,കേരള ഗവര്‍ണര്‍ക്കും,കേരള മുഖ്യമന്ത്രി,കേന്ദ്രസംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.ആസ്പിരേഷന്‍ ജില്ലാ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി വയനാട് എം.പി. രാഹുല്‍ഗാന്ധികേന്ദ്ര സംസ്ഥാനഗവര്‍ണമെന്റുകളില്‍ സമ്മര്‍ദം ചെലുത്തണമെന്ന് നിവേദനത്തില്‍ആവശ്യപ്പെട്ടിട്ടുണ്ട്. കെ.പി.സി.സി.സെക്രട്ടറി അഡ്വ.എന്‍ കെവര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ കെ.എ.ആന്റണി, കണ്‍വീനര്‍ ബാബുഫിലിപ്പ് തുടങ്ങിയവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്

‘നിനക്ക് വേണ്ടി ഞാന്‍ അവളെ കൊന്നു’: ഭാര്യയെ കൊന്ന ശേഷം കാമുകിക്ക് ജിപേ സന്ദേശം, സർജനെതിരെ നിർണായക തെളിവ്.

ബെംഗളൂരു ∙ ഡോക്ടറായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ എന്റെ

പീച്ചങ്കോട് എൽ.പി സ്കൂളിന് പുതിയ കെട്ടിടം ശിലാസ്ഥാപനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു

ഭൗതിക- അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പീച്ചങ്കോട് എൽ.പി സ്കൂളിൽ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. നാല് കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന  പുതിയ

വിജയതുടർച്ചയിൽ അസംപ്ഷൻ എയുപി സ്കൂൾ

സുൽത്താൻ ബത്തേരി: 2025 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവത്തിൽ അസംപ്ഷൻ എ യു പി സ്കൂളിന് ചരിത്ര വിജയം . യുപി ജനറൽ ഓവറോൾ,എൽപി

മാനന്തവാടി ടൗണിലെ പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

മാനന്തവാടി ടൗണിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നഗരത്തിലെത്തുന്ന ജനങ്ങളെ ഏറെ വലച്ചിരുന്ന ശുചിമുറികളുടെ അഭാവത്തിന് പരിഹാരമായി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലിടങ്ങളിൽ കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിക്കാൻ തുക വകയിരുത്തിയിരുന്നു. മാനന്തവാടി ഗാന്ധി

കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.