ലോകത്തെ ഏറ്റവും മികച്ച ഹോട്ടലുകളിൽ ഇടം നേടി കോഴിക്കോടിന്റെ പാരഗൺ..

മലബാറിന്റെ രുചിപ്പെരുമ ലോകപ്രസിദ്ധമാണ്. അതുകൊണ്ട് തന്നെയാണ് ആ രുചികൂട്ടുകൾ തേടി മലബാറിലേക്ക് ആളുകൾ എത്തുന്നത്. കോഴിക്കോട് വരെ പോയാൽ പാരഗണിലെ ബിരിയാണി മസ്റ്റ് ആണ് എന്നൊരു വർത്തമാനവും ആളുകൾക്കടിയിൽ ഉണ്ട്.

ഒരിക്കലെങ്കിലും രുചിച്ചറിയേണ്ട കേരളത്തിലെ അപൂര്‍വം ഹോട്ടലുകളിലൊന്നാണ് പാരഗണിലെ ബിരിയാണി. ആ പ്രസിദ്ധി ഇപ്പോൾ രാജ്യാന്തര തലത്തിലും എത്തിയിരിക്കുകയാണ്. ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട ലോകത്തെ 150 ഐതിഹാസിക റസ്റ്ററന്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് പാരഗൺ.

11ാം സ്ഥാനമാണ് പാരഗണും അവിടുത്തെ ബിരിയാണിയും ഇടം നേടിയിരിക്കുന്നത്. പട്ടികയില്‍ ഇടംപിടിച്ച ഏഴ് ഇന്ത്യന്‍ റസ്റ്ററന്റുകളിൽ ഒന്നുകൂടിയാണ് കോഴിക്കോടിന്റെ പാരഗൺ. അതിൽ മുന്നിൽ തന്നെയാണ് ഈ രുചി ഇടംപിടിച്ചിരിക്കുന്നത്. കേരളത്തിന്റെ സമ്പന്നമായ രുചിവൈവിധ്യത്തിന്റേയും പരമ്പരാഗതമായ മലബാര്‍ ഭക്ഷണങ്ങളുടേയും അടയാളമായാണ് പാരഗൺ ബിരിയാണി എന്നാണ് ടേസ്റ്റ് അറ്റ്‌ലസ് പറയുന്നത്. 1939ല്‍ ആണ് പാരഗൺ സ്ഥാപിച്ചത്. അന്നുമുതൽ തന്നെ ഏറെ പേരുകേട്ടതാണ് ഇവിടുത്തെ ചിക്കന്‍ ബിരിയാണിയും.

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടുത്തെ ഭക്ഷണങ്ങൾ നിങ്ങൾ രുചിച്ചിരിക്കണം എന്ന ടാഗോടെയാണ് ടേസ്റ്റ് അറ്റ്‌ലസ് ലോകത്തിന്റെ പലഭാഗത്തു നിന്നുള്ള ഭക്ഷണങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ‘രാജ്യാന്തര യാത്രയും നാടന്‍ ഭക്ഷണവും’ എന്നാണ്ആ ടേസ്റ്റ് അറ്റ്ലസിന്റെ ആപ്തവാക്യം.

പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത് ഓസ്ട്രിയയിലെ വിയന്നയിലുള്ള ഫിഗൽമുള്ളർ(Figlmu)ller ആണ്. ഇവിടുത്തെ ഷ്നിറ്റ്സെൽ വീനർ ആർട്ട് എന്ന ഭക്ഷണമാണ് ഈ റെസ്റ്ററന്റിനെ ഒന്നാമതെത്തിച്ചത്. രണ്ടാം സ്ഥാനത്ത് ന്യൂയോര്‍ക്ക് സിറ്റിയിലെ കാറ്റ്‌സ് ഡെലിക്കേറ്റസെൻ ആണ്. ഇന്തൊനേഷ്യയിലെ സാനുറിലുള്ള വാറങ് മാക് ബെങ് എന്ന റസ്റ്ററന്റാണ് മൂന്നാം സ്ഥാനത്ത്.

ഇന്ത്യയില്‍ നിന്നുള്ള ഭക്ഷണശാലകളിൽ പാരഗൺ തന്നെയാണ് മുന്നിൽ. തൊട്ടുപിന്നിലായി 12 ആം സ്ഥാനത്ത് ലക്‌നൗവിലെ തുന്‍ഡേ കബാബിയാണ്. ഇവിടുത്തെ മുഗളായ് ഭക്ഷണങ്ങളാണ് ഏറെ പ്രസിദ്ധമാണ്. കൊല്‍ക്കത്തയിലെ പീറ്റര്‍ കാറ്റ് 17 ആം സ്ഥാനത്തും ഹരിയാനയിലെ മുര്‍ത്തലിലുള്ള അമൃത് സുഖ്‌ദേവ് ദാബ 23 ആം സ്ഥാനത്തും ബംഗളൂരുവിലെ മവാലി ടിഫിന്‍ റൂംസ് 39 ആം സ്ഥാനത്തും, ഡല്‍ഹിയിലെ കരിംസ് 87 ആം സ്ഥാനത്തും മുംബൈയിലെ രാം അശ്രായ 112ആം സ്ഥാനത്തുമുണ്ട്. ഇവയാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ച ഭക്ഷണശാലകൾ.

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്

‘നിനക്ക് വേണ്ടി ഞാന്‍ അവളെ കൊന്നു’: ഭാര്യയെ കൊന്ന ശേഷം കാമുകിക്ക് ജിപേ സന്ദേശം, സർജനെതിരെ നിർണായക തെളിവ്.

ബെംഗളൂരു ∙ ഡോക്ടറായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ എന്റെ

പീച്ചങ്കോട് എൽ.പി സ്കൂളിന് പുതിയ കെട്ടിടം ശിലാസ്ഥാപനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു

ഭൗതിക- അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പീച്ചങ്കോട് എൽ.പി സ്കൂളിൽ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. നാല് കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന  പുതിയ

വിജയതുടർച്ചയിൽ അസംപ്ഷൻ എയുപി സ്കൂൾ

സുൽത്താൻ ബത്തേരി: 2025 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവത്തിൽ അസംപ്ഷൻ എ യു പി സ്കൂളിന് ചരിത്ര വിജയം . യുപി ജനറൽ ഓവറോൾ,എൽപി

മാനന്തവാടി ടൗണിലെ പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

മാനന്തവാടി ടൗണിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നഗരത്തിലെത്തുന്ന ജനങ്ങളെ ഏറെ വലച്ചിരുന്ന ശുചിമുറികളുടെ അഭാവത്തിന് പരിഹാരമായി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലിടങ്ങളിൽ കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിക്കാൻ തുക വകയിരുത്തിയിരുന്നു. മാനന്തവാടി ഗാന്ധി

കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.