യോഗ ശീലിച്ചത് വഴി തനിക്ക് നിരവധി ആരോഗ്യ-മാനസിക ഗുണങ്ങൾ ഉണ്ടായെന്ന് നടി സംയുക്ത വർമ്മ. തനിക്ക് ശ്വാസംമുട്ടൽ, പോളിസിസ്റ്റിക് ഓവറി, ഹോർമോൺ ഇംബാലൻസ് ഇതൊക്കെയുണ്ടായിരുന്നു.
അതിൽനിന്നൊക്ക ഒരു മാറ്റത്തിനാണ് യോഗ തുടങ്ങിയതെന്ന് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. യോഗ ദിനവുമായി ബന്ധപ്പെട്ടാണ് സംയുക്ത ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്
യോഗ ഒരു യോജിപ്പാണ്. കൂടിച്ചേരൽ അഥവാ യൂണിയൻ എന്നുതന്നെയാണ് ആ വാക്കിന്റെ അർഥവും. ജീവാത്മാവും പരമാത്മാവും തമ്മിലാണ് ആ യോജിക്കൽ. നമ്മൾ മാനസികമായും ആത്മീയമായും ഉണരുന്നതാണ് യോഗയുടെ ഗുണമെന്നും സംയുക്ത പറഞ്ഞു.