വിജയികൾക്ക് അനുമോദനവും തൈ വിതരണവും
ശ്രേയസ് മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി.,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെമെന്റോ നൽകി ആദരിച്ചു.”നട്ടു വളർത്താം…തണലേകാം”പരിപാടിയുടെ ഭാഗമായി ചെടിമുരിങ്ങകൾ വിതരണം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ജെയിംസ് മലേപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പത്രോസ് അധ്യക്ഷത വഹിച്ചു.വിവിധ ദി നാചാരണങ്ങളെക്കുറിച്ച് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ക്ലാസ് എടുത്തു. ഡയറക്ടറുടെയും,പ്രസിഡന്റിന്റെയും ജന്മദിനാഘോഷവും നടത്തി.ബാങ്ക് സുരക്ഷ ഇൻഷുറൻസിനെക്കുറിച്ച് ജിലി ജോർജ് വിശദീ കരിച്ചു.സാബു പി.വി.,സൗദ,സുപ്രഭ വിജയൻ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി
വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ