ഒന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാരെ സ്വതന്ത്രവായനയിലേക്കും ലേഖനത്തിലേക്കും നയിക്കുന്നതിൻ്റെ ഭാഗമായി മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി.സ്ക്കൂളിൽ ഒന്നാംക്ലാസിൻ്റെ ക്ലാസ് പി.ടി.എയും ‘എന്റെ സചിത്രപുസ്തകം’ ശിൽപ്പശാലയും
സംഘടിപ്പിച്ചു. അധ്യാപകനും കലാകാരനുമായ പ്രദീപ് മാഷ്
ഉദ്ഘാടനം ചെയ്തു.സീനിയർ
അധ്യാപകൻ മൊയ്തുസാർ അധ്യക്ഷത വഹിച്ചു. റഷീന,പ്രസൂന,
ഹെഡ്മാസ്റ്റർ റഫീക്ക് ,ഹരിത,ജെറ്റിഷ് ,സിറിൾ,സൗമ്യ ,ഫർസീന ,അശ്വതി,ശോഭനഎന്നിവർ സംസാരിച്ചു.
കുട്ടികൾ തയ്യറേക്കേണ്ട ‘എന്റെ സചിത്രപുസ്തക’ത്തിലേക്കാവശ്യമായ മെറ്റീരിയൽസ് രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ചു.