ബത്തേരി: മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 49.54 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍.മുട്ടില്‍ സ്വദേശിയായ അഭയം വീട്ടില്‍ മിന്‍ഹാജ് ബാസിം (24) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. ഇതിന്റെ ഉറവിടത്തേക്കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. അതിര്‍ത്തികളിലൂടെ കേരളത്തിലേക്ക് എം.ഡി.എം.എ പോലുള്ള മാരക മയക്കുമരുന്നുകളുടെ കടത്തല്‍ വ്യാപകമായായതിനെതുടര്‍ന്ന് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ലഹരിക്കടത്തോ ഉപയോഗമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിവരങ്ങള്‍ ഉടന്‍ പോലീസിലോ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടോ അറിയിക്കണമെന്നും പോലീസ് കൂടുതല്‍ പരിശോധനകളും കര്‍ശന നടപടികളും സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
വാട്സ് ആപ്പ് നമ്പര്‍ (യോധാവ്): 9995966666








