ജില്ലയില്‍ തിങ്കളാഴ്ച 620 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ 5 പേരുടെയും എലിപ്പനി ലക്ഷണങ്ങളോടെ 5 പേരുടെയും സാമ്പിളുകള്‍ പരിശോധനക്കയച്ചു. 9 പേര്‍ നായയുടെ കടിയേറ്റും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. 10,556 പേരാണ് വിവിധ രോഗ ലക്ഷണങ്ങളോടെ ഒ.പി.വിഭാഗത്തില്‍ ചികിത്സയ്ക്കെത്തിയത്.

അപേക്ഷ ക്ഷണിച്ചു.
മീനങ്ങാടി മോഡൽ കോളജിൽ നവംബർ 10ന് ആരംഭിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ജിഎസ്‌ടി കംപ്ലൈൻസ് ആൻഡ് ഇ-ഫയലിങ്, മൊബൈൽ സർവീസ് ടെക്‌നിഷ്യൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ ഏഴിന് വൈകിട്ട്







