ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മിന്നുമണിയെ ഡിവൈഎഫ്ഐ അനുമോദിച്ചു.
സ്നേഹോപഹാരം ജില്ലാ സെക്രട്ടറി കെ റഫീഖ് കൈമാറി.
കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, സജ്ന സജീവൻ, ടി പി റിഥുശോഭ്, വിനീത്, റാഷിദ് ഫാസിൽ എന്നിവർ പങ്കെടുത്തു.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.