ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീടിന് മുകളിലേക്ക് മരകൊമ്പ് ഒടിഞ്ഞു വീണത്.നല്ലൂർനാട് തോണിച്ചാൽ കാട്ടുപാറയിൽ ഷാജുവിന്റെ വീടിന് മുകളിലേക്കാണ് കാറ്റിൽ മരക്കൊമ്പ് ഒടിഞ്ഞു വീണത്.ആർക്കും പരിക്കുകൾ ഇല്ല.വീടിന്റെ മേൽകുരയ്ക്ക് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







