തിരുവനന്തപുരം: 2021ലെ സംസ്ഥാന സര്‍ക്കാര്‍ അവധികള്‍ വ്യക്തമാക്കുന്ന സര്‍ക്കുലര്‍ പുറത്തിറങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന 22 അവധികളാണ് അടുത്ത വര്‍ഷമുള്ളത്. ജനുവരി രണ്ടിന് മന്നം ജയന്തിയോടെയാണ് 2021ലെ തുടങ്ങുന്നത്. ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച് 11 ശിവരാത്രി, ഏപ്രില്‍ ഒന്നിന് പെസഹ വ്യാഴം, രണ്ടിന് ദുഖവെള്ളിഏപ്രില്‍ 14ന് വിഷു എന്നിവയാണ് തുടര്‍ന്നുവരുന്ന അവധികള്‍.
മെയ് ദിനം, മെയ് 13ന് ഇദുല്‍ ഫിത്തര്‍, ജൂലൈ 20ന് ബക്രിദ്, ഓഗസ്റ്റ് 19ന് മുഹറം, ഓഗസ്റ്റ് 20ന് ഒന്നാം ഓണം, 21ന് രണ്ടാം ഓണം, 23ന് നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, 28ന് അയ്യന്‍കാളി ജയന്തി, ഓഗസ്റ്റ് 30ന് ശ്രീകൃഷ്ണജയന്തി എന്നിവയാണ് തുടര്‍ന്നുള്ള അവധികള്‍.സെപ്റ്റംബര്‍ 21ന് ശ്രീനാരായണഗുരു സമാധി, ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി, ഒക്ടോബര്‍ 14 മഹാനവമി, 15ന് വിജയദശമി, ഒക്ടോബര്‍ 19ന് മിലാദി ഷെരീഫ്, നവംബര്‍ 11ന് ദീപാവലി, ഡിസംബര്‍ 25 ക്രിസ്മസ് എന്നിവയാണ് മറ്റ് അവധികള്‍.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട നാല് അവധികള്‍ ഇത്തവണ ഞായറാഴ്ചയാണ് വരുന്നത്. ഈസ്റ്ററിന് പുറമെ ഓഗസ്റ്റ് എട്ടിന് കര്‍ക്കിടക വാവ്, ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 22ന് മൂന്നാം ഓണം എന്നിവയാണ് ഞായറാഴ്ച.
മൂന്നു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്. മാര്‍ച്ച് 12ന് അയ്യാ വൈകുണ്ഠ സ്വാമി ജയന്തി ദിനത്തില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരുമായ നാടാര്‍ സമുദായ അംഗങ്ങള്‍ക്ക് അവധിയെടുക്കാം. ഓഗസ്റ്റ് 22ന് ആവണി അവിട്ടം ദിനത്തില്‍ ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടവര്‍ക്ക് നിയന്ത്രിത അവധിയുണ്ട്. സെപ്റ്റംബര്‍ ഒമ്ബത് വിശ്വകര്‍മ്മ ദിനത്തില്‍ വിശ്വകര്‍മ്മ സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് അവധിയായിരിക്കും. ഇതുകൂടാതെ ബാങ്ക് ജീവനക്കാരുടെ അവധി ദിനങ്ങളും സര്‍ക്കുലറില്‍.