മുംബൈയില്‍ 1.2 കോടിയുടെ ഫ്ലാറ്റ്, താനെയില്‍ രണ്ട് ഷോപ്പുകള്‍; ഭിക്ഷക്കാരന്‍റെ ആസ്തി കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

മുംബൈ: ലോകത്തിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരത് ജെയിന്‍റെ സമ്പാദ്യങ്ങളുടെ ലിസ്റ്റ് കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഭിക്ഷക്കാരന്‍ എന്നു വിളിക്കുന്നുണ്ടെങ്കിലും ആ വിളി ഭരതിന് തീരെ യോജിക്കില്ല. കാരണം കോടിക്കണക്കിനു സ്വത്തിന്‍റെ ഉടമയാണ് ഇദ്ദേഹം. 7.5 കോടിയുടെ ആസ്തിയാണ് ഭരത് ജെയിനുള്ളത്.

ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സി‌എസ്‌എം‌ടി) ഉൾപ്പെടുന്ന നഗരത്തിലെ പ്രധാന ഇടങ്ങളിലാണ് ഭരത് ഭിക്ഷാടനം നടത്തുന്നത്. 10-12 മണിക്കൂര്‍ വരെ ഭിക്ഷ യാചിച്ചാല്‍ 2000 രൂപ വരെ ലഭിക്കുമെന്നാണ് ഭരത് പറയുന്നത്. ഇക്കണോമിക് ടൈംസിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ഭരത് ജെയിൻ ആഗോളതലത്തിൽ ഏറ്റവും സമ്പന്നനായ ഭിക്ഷാടകനാണ്. ഭാര്യയും രണ്ട് ആൺമക്കളും സഹോദരനും പിതാവും അടങ്ങുന്ന കുടുംബമുള്ള ജെയിന് സാമ്പത്തിക അസ്ഥിരത മൂലം ജെയിന് ഔപചാരിക വിദ്യാഭ്യാസം നേടാനായില്ല.ഭിക്ഷാടനത്തിൽ നിന്നുള്ള പ്രതിമാസ വരുമാനം 60,000 മുതൽ 75,000 രൂപ വരെയാണ്. മുംബൈയില്‍ 1.2 കോടിയുടെ രണ്ട് ബെഡ് റൂമുള്ള ഫ്ലാറ്റും താനെയില്‍ രണ്ട് ഷോപ്പുകളും ഭരതിനുണ്ട്. വാടകയിനത്തില്‍ 30,000 രൂപയാണ് മാസം ലഭിക്കുന്നത്.

പരേലിലെ ഡ്യൂപ്ലക്സ് അപ്പാര്‍ട്ട്മെന്‍റിലാണ് ജെയിനും കുടുംബവും താമസിക്കുന്നത്. കോണ്‍വെന്‍റ് സ്കൂളില്‍ നിന്നാണ് ജെയിന്‍റെ മക്കള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മറ്റു കുടുംബാംഗങ്ങള്‍ സ്റ്റേഷനറി കട നടത്തുന്നു. ഭിക്ഷാടനം നിര്‍ത്താന്‍ കുടുംബാംഗങ്ങള്‍ നിരന്തരം ആവശ്യപ്പെടാറുണ്ടെങ്കിലും ജെയിന്‍ അതു നിരസിക്കുകയാണ് പതിവ്.

അന്തർ സംസ്ഥാന യോഗം നടത്തി

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കർണാടക എന്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങൾ

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം; അരി ലഭിക്കുക 24,77,337 കുട്ടികൾക്ക്; സപ്ലൈക്കോയ്ക്ക് ചുമതല നൽകി..!

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യും. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് അരി ലഭിക്കുക. വിദ്യാർഥികൾക്കുള്ള അരി സിവിൽ

സർക്കാർ തുക അനുവദിച്ചു, എന്നിട്ടും ഉഴപ്പി ഉദ്യോഗസ്ഥർ; 3 പേരെ സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി, നടപടികൾ കടുപ്പിച്ചു

റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

കാപ്പിക്ക് ഒപ്പം ഈ അസുഖങ്ങളുടെ മരുന്ന് കഴിക്കരുത് പണികിട്ടും

ലോകത്തില്‍ ഏറ്റവും കൂടതല്‍ ആളുകള്‍ കുടിക്കുന്ന പാനീയമാണ് കാപ്പി. ഒരു കപ്പ് കട്ടൻ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നത് നമുക്ക് ദിവസം മുഴുവന്‍ നീണ്ടു നിൽക്കുന്ന ഊര്‍ജ്ജം പകരുന്നു. എന്നാല്‍ കാപ്പി കുടിക്കുമ്പോഴും നമ്മള്‍

വാക്‌സ് ചെയ്തതിന് ശേഷം കാലില്‍ ചുവന്ന കുത്തുകള്‍ വരാറുണ്ടോ? സ്‌ട്രോബെറി ലെഗ്‌സിനെ നിസാരമാക്കരുത്‌

വാക്‌സ് അല്ലെങ്കില്‍ ഷേവ് ചെയ്തതിന് ശേഷം കാലിലെ ചര്‍മത്തിന് പുറത്ത് ചുവന്നതോ കറുത്തതോ ആയ കുത്തുകള്‍ പോലെ കാണപ്പെടാറുണ്ടോ? സ്‌ട്രോബെറി ലെഗ്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഓപ്പണ്‍ കോമിഡോണ്‍സ് എന്നും ഇത് അറിയപ്പെടുന്നു. ഷേവിങ്ങാണ്

കൊതുകുകളെ തുരത്താൻ ആഹ്വാനം ചെയ്ത് ലോക കൊതുക് ദിനാചരണം

മാരകമായ പല പകർച്ചവ്യാധികൾക്കും കാരണമായ കൊതുകുകളെ തുരത്താൻ സാമൂഹ്യ പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് ലോക കൊതുക് ദിനാചരണ ജനകീയ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.