സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ തൊഴില്‍ അന്വേഷകര്‍ക്കായി നടപ്പിലാക്കുന്ന മൈക്രോ പ്ലാനിന്റെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍, ഐ.സി.ടി അക്കാദമി എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന തൊഴില്‍മേള നാളെ (ഞായര്‍) രാവിലെ 8 മുതല്‍ സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സ കോളേജില്‍ നടക്കും. പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള അഭ്യസ്ത വിദ്യരായ 18 നും 40 നും മദ്ധ്യേ പ്രായമുള്ള തൊഴില്‍ അന്വേഷകര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ സര്‍ക്കാരിന്റെ ഡി.ഡബ്ല്യു.എം.എസ് കണക്ട് ആപ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍, ജോലി ഒഴിവുകള്‍, യോഗ്യത, സാലറി തുടങ്ങിയ വിവരങ്ങൾ ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്‌ഫോമില്‍ നിന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും.

യാത്രയയപ്പ് നൽകി
കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്







