സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ തൊഴില്‍ അന്വേഷകര്‍ക്കായി നടപ്പിലാക്കുന്ന മൈക്രോ പ്ലാനിന്റെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്, കുടുംബശ്രീ മിഷന്, ഐ.സി.ടി അക്കാദമി എന്നിവരുടെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സ കോളേജില്‍ തൊഴില്‍ മേള നടത്തി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി അധ്യക്ഷത വഹിച്ചു. വിജ്ഞാന തൊഴില്‍ മേളയില്‍ 458 തൊഴില്‍ അന്വേഷകരും 42 തൊഴില്‍ ദാതാക്കളും പങ്കെടുത്തു.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്, ബത്തേരി ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനീഷ് പി. നായര്‍, ബത്തേരി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാൻ എടയ്ക്കല്‍ മോഹനന്, കേരള നോളജ് മിഷന് പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി.കെ സത്താര്‍, കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ പി. ബാലസുബ്രഹ്മണ്യന്, അല്‍ഫോന്‍സ കോളജ് വൈസ് പ്രിന്‍സിപ്പല്‍ പ്രവീണ, കാര്‍ഷിക വികസന ബാങ്ക് സെക്രട്ടറി വി.വി ബേബി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എസ് സജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും