ചേമ്പിലോട് ഗവ. എല്‍.പി.സ്കൂളിന് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 1 കോടി 42 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഒ.ആര്. കേളു എം.എല്‍.എ നിര്‍വഹിച്ചു. മാറിവരുന്ന കാലഘട്ടത്തിലെ വിദ്യാഭ്യാസത്തിന്റെ നിലവാര മാറ്റത്തിനായി മാനന്തവാടി മണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതിയായ ‘ഉജ്ജ്വലം’ പദ്ധതിയുടെ വിജയത്തിനായി രക്ഷിതാക്കളും അധ്യാപകരും ഒരേപോലെ ശ്രദ്ധ ചെലുത്തണമെന്ന് എം.എല്‍.എ പറഞ്ഞു.
എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി മുഖ്യാതിഥിയായി. കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ച എം.എല്‍.എ.യെ പി.ടി.എ അഭിനന്ദിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയന്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് കെ.വി വിജോള്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് ശിഹാബുദ്ദീന് ആയാത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷറഫുന്നീസ, പ്രധാനധ്യാപകന് പി.ടി മനോജ്, പിടിഎ പ്രസിഡന്റ് ടി.എ ഫാസല്‍, മദര്‍ പിടിഎ അര്‍ഷിന, മുന്‍ ഹെഡ്മാസ്റ്റര് എം. പ്രദീപന് തുടങ്ങിയവര്‍ സംസാരിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







