സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ തൊഴില്‍ അന്വേഷകര്‍ക്കായി നടപ്പിലാക്കുന്ന മൈക്രോ പ്ലാനിന്റെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍, ഐ.സി.ടി അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സ കോളേജില്‍ നടത്തിയ തൊഴില്‍മേള ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയായി. 42 കമ്പനികള്‍ തൊഴില്‍മേളയില്‍ പങ്കെടുത്തു. തൊഴില്‍ മേളയില്‍ പങ്കെടുത്ത തൊഴില്‍അന്വേഷകരില്‍ വിവിധ കമ്പനികളില്‍ നടത്തിയ ഇന്റര്‍വ്യൂവിലൂടെ 149 പേരെ തിരഞ്ഞെടുത്തു. 702 പേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. കേരളത്തിലെ തിരഞ്ഞെടുത്ത 4 പ്രദേശങ്ങളില്‍ പൈലറ്റ് പ്രൊജക്ടായി നടപ്പിലാക്കുന്ന മൈക്രോപ്ലാനിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന നൂല്‍പ്പുഴ, അമ്പലവയല്‍, മീനങ്ങാടി, നെന്‍മേനി പഞ്ചായത്തിലെ തൊഴില്‍ അന്വേഷകര്‍ക്കായാണ് തൊഴില്‍മേള സംഘടിപ്പിച്ചത്.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള