വിഴിഞ്ഞം മുക്കോലയ്ക്കൽ കിണറിൽ അകപ്പെട്ട തൊഴിലാളി മഹാരാജനെ രക്ഷിക്കാനായില്ല. അന്‍പത് മണിക്കൂര്‍ നിണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. മണ്ണിനടയില്‍ പുലർച്ചെ മൂന്നരയോടെ മഹാരാജനെ കണ്ടെത്തിയെങ്കിലും ശക്തമായ മണ്ണിടിച്ചിൽ കാരണം പുറത്തെത്തിക്കാനായിട്ടില്ല. ജില്ലാ ഫയർ ഓഫിസർ എസ്.സൂരജിന്റെ നേത്യത്വത്തിലാണ് രക്ഷാദൗത്യം നടന്നത്. ഇടതടവില്ലാതെ ഊർന്നിറങ്ങുന്ന മണ്ണും ചെളിയുമാണ് ദൗത്യത്തില്‍ വില്ലനായത്. സമീപകാലത്ത് അഗ്നിരക്ഷാസേന ഏർപ്പെട്ടിരിക്കുന്ന ഏറ്റവും ദുഷ്കരമായ ദൗത്യമായിരുന്നു ഇത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







