ജനസംഖ്യയിൽ ഇന്ത്യ ശരിക്കും ചൈനയെ മറികടന്നോ? കണക്ക് നോക്കാം; ഇന്ന് ലോകജനസംഖ്യാ ദിനം

ലോകജനസംഖ്യാ ദിനമാണ് ഇന്ന്. ഇത്തവണത്തെ ലോകജനസംഖ്യാദിനത്തിന് പ്രധാനപ്പെട്ട ഒരു സവിശേഷതയുണ്ട്,ലോകജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇത്തവണത്തെ ജനസംഖ്യ ദിനം കടന്നുപോകുന്നത്,ജനസംഖ്യയെ സംബന്ധിച്ച പ്രധാനപ്പെട്ട കൗതുകങ്ങള്‍ ഇവയൊക്കെയാണ്.

ലോക കാര്യം

ലോകത്ത് ഓരോ ദിവസവും ജനിക്കുന്നത് 22,79,21 കുഞ്ഞുങ്ങളാണെന്നാണ് ഏകദേശ കണക്ക്. ഓരോ നിമിഷത്തിലും 17 പേര്‍ ലോകത്ത് ജനിച്ചു വീഴുന്നുവെന്ന് ചുരുക്കം. ലോക ജനംസഖ്യയില്‍ നിന്ന് തുടങ്ങാം. നിലവിലെ കണക്കനുസരിച്ച് ലോക ജനസംഖ്യ 788 കോടി കടന്നു. അതായത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ ജനസംഖ്യ 800 കോടിയിലെത്തും. ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം അതായത് 1804ല്‍ ലോകത്തിലെ ജനസംഖ്യ 100 കോടിയായിരുന്നു. 1927 ആകുമ്പോള്‍ അത് 200 കോടിയായി. നൂറു കോടിയില്‍ നിന്ന് 200 കോടിയിലെത്താനെടുത്തത് 123 വര്‍ഷം. ലോകജനസംഖ്യ 300 കോടിയിലെത്തുന്നത് 1960ല്‍. ജനസംഖ്യ 100 കോടിയില്‍ നിന്ന് 200 കോടിയിലെത്താന്‍ 123 വര്‍ഷമെടുത്തെങ്കില്‍ അടുത്ത നൂറു കോടി കൂടാനെടുത്തത് 33 വര്‍ഷം. ലോകജനസംഖ്യ 400 കോടിയിലെത്തുന്നത് 1974ല്‍ 14 വര്‍ഷം കൊണ്ടാണ്. 300 കോടിയില്‍ നിന്ന് 400 കോടിയിലെത്തിയത്. 1987ല്‍ ലോകത്തെ ജനസംഖ്യ 500 കോടിയായി, 100 കോടി കൂടാന്‍ വേണ്ടി വന്നത് 13 വര്‍ഷം.

.1999ല്‍ ലോകജനസംഖ്യ 600 കോടിയായി. 12 കൊല്ലം കൊണ്ടാണ് 500 കോടിയില്‍ നിന്ന് 600 കോടിയിലെത്തിയത്.
2011ല്‍ 700 കോടിയിലെത്തി ലോകജനസംഖ്യ. 12 കൊല്ലം തന്നെയാണെടുത്തത്. ലോകജനസംഖ്യ 800 കോടിയെത്തുന്നത് 2022ല്‍ 700 കോടിയില്‍ നിന്ന് 800 കോടിയിലെത്തിയത് 11 വര്‍ഷം കൊണ്ട്. ഈ കണക്കനുസരിച്ച് നോക്കുമ്പോള്‍ 2057 ആകുമ്പോള്‍ ലോക ജനസംഖ്യ 1000 കോടിയിലെത്തുമെന്ന് പ്രവചനം.

.ഏതൊക്കെയാണ് ലോകജനസംഖ്യയില്‍ മുന്നിലുള്ള 5 രാജ്യങ്ങള്‍.

ചൈന-1.45 ബില്ല്യണ്‍, ഇന്ത്യ-1.42 ബില്ല്യണ്‍, അമേരിക്ക-33 കോടി, ഇന്തോനേഷ്യ-28 കോടി, പാക്കിസ്ഥാന്‍-23 കോടി,

ലോക ജനസംഖ്യയില്‍ പിന്നിലുള്ള 5 രാജ്യങ്ങള്‍ ഇവയാണ്.

വത്തിക്കാന്‍ സിറ്റി. 510 പേര്‍, ടുവാലു,11,450 പേര്‍, നവ്റു-12,806 പേര്‍, പലാവു-18,056 പേര്‍, സാന്‍ മരീനോ-33,660 പേര്‍.

ഇന്ത്യയിലോട്ട് വന്നാല്‍

തുടക്കത്തില്‍ സൂചിപ്പിച്ചു, ലോകത്ത് ഓരോ ദിവസവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 22,79,21ആണ്. ഇതില്‍ 43,154പേരും ഇന്ത്യക്കാരാണ്. 22,79,21 കുഞ്ഞുങ്ങള്‍ ഭൂമിയില്‍ ജനിക്കുന്നു. ഇതില്‍ 43, 154 പേരും ഇന്ത്യക്കാരാണ്. 1947മുതലുള്ള രാജ്യത്തെ ജനസംഖ്യ കണക്ക് നോക്കാം. 1947-48ല്‍ ഇന്ത്യയിലെ ജനസംഖ്യ 34 കോടിയാരുന്നു. 1950-51ല്‍ 36.10 കോടി. 1960-61-43.92 കോടി 1970-71-54.82 കോടി. 1980-81-68.33 കോടി 1990-91-84.674 കോടി. 2000-2001. 102-87 കോടി. 2010-2011-12 കോടി 2020-2021-139.3 കോടി. രാജ്യത്തെ ജനസംഖ്യാ വര്‍ധനവ് പരിശോധിച്ചു നോക്കാം. 1961നും 1971നും ഇടയില്‍ 10.9 കോടിയുടെ വര്‍ധന. 1971നും 1981നും ഇടയില്‍ 13.51 കോടിയുടെ വര്‍ധന. 1981നും 1991നും ഇടയില്‍ 16.31 കോടിയുടെ വര്‍ധന. 1991നും 2001നും ഇടയില്‍ 18.23 കോടിയുടെ വര്‍ധന 2001നും 2011നും ഇടയില്‍ 18.13 കോടിയുടെ വര്‍ധന. 2011നും 2021നും ഇടയില്‍ 18.3 കോടി പേര്‍ കൂടി ഭൂമിയിലെത്തി. ഇന്ത്യയില്‍ ഏറ്റവുമധികം ജനസംഖ്യ കൂടിയത് 1991നും 2001നും ഇടയില്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കീഴിലുള്ള ജനസംഖ്യാ കമ്മീഷന്‍ രൂപീകരിച്ച ജനസംഖ്യാ വര്‍ധനവ് സംബന്ധിച്ച സാങ്കേതിക സമിതിയുടെ വിലയിരുത്തല്‍ പ്രകാരം 2036 ആകുമ്പോഴേക്ക് ഇന്ത്യയിലെ ജനസംഖ്യ 152 കോടിയിലെത്തുമെന്ന് പറയുന്നു.

ജനസംഖ്യയിൽ കേരളത്തിന്റെ ഭൂപടം

1951-13,549,118
1961-16,903,715 1971-21,347,375

1981-25,453,680

1991-29,098,518

2001-31,841,374

2011-33,406,061

2022-35,330,888

ജനസംഖ്യാ വര്‍ധനവ്

1951നും 1961നും ഇടയില്‍ 3,354,597 പേര്‍ കൂടി. 1961നും 1971നും ഇടയില്‍ 4,443,660 പേര്‍ കൂടി. 1971നും 1981നും ഇടയില്‍ 4,106,305 പേര്‍ കൂടി.1981നും 1991നും ഇടയില്‍ 3,644,838 പേര്‍ കൂടി. 1991നും 2001നും ഇടയില്‍ 2,742,856 പേര്‍ കൂടി. 2001നും 2011നും ഇടയില്‍ 1,564,687 പേര്‍ കൂടി. 2021നും 2022നും ഇടയില്‍ കൂടിയത് 1,924,827 പേര്‍ കൂടി. കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യ കൂടിയത് 1961നും 1971നും ഇടയിലാണ്. .കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ളത് മലപ്പുറത്താണ്.46,66,063. രണ്ടാമത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ളത് എറണാകുളത്ത്-34,90,016 മൂന്നാമത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള തിരുവനന്തപുരം-33,77,581. ഏറ്റവും കുറവ് ജനസംഖ്യ വയനാട്ടിലാണ്.8,59,163 പേര്‍. ഇന്ത്യയില്‍ ജനസംഖ്യയില്‍ കേരളം 13 ആം സ്ഥാനത്താണ്. ജനസാന്ദ്രതയില്‍ ഇന്ത്യയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. 2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ വളര്‍ച്ചാ നിരക്ക് കുറവ് രേഖപ്പെടുത്തിയ ജില്ലകള്‍-പത്തനംതിട്ട,ഇടുക്കി.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.