തടി കുറക്കാം ഈ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി..

തടി കുറക്കുന്നതിനായി നാം വ്യായാമത്തിനനാണ് കൂടുതൽ ഊന്നൽ നൽകുന്നത്. എന്നാൽ നാം
കഴിക്കുന്ന ഭക്ഷണങ്ങളും ശരീരഭാരം കുറയ്ക്കുന്നതിന് തുല്യമായ പങ്കു വഹിക്കുന്ന ഒരു പ്രധാന ഘടകമാണ്. അതിനാൽ, ശരീരഭാരം കുറയ്‌ക്കുവാനായി ശ്രമിക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളുടെ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് പഴങ്ങൾ. പോഷകങ്ങളും ഫൈബറും അടങ്ങിയ പഴവർഗങ്ങൾവണ്ണം കുറയ്ക്കാനും സഹായിക്കും. കലോറിയും ഇവയ്ക്ക് കുറവാണ്. ഏറ്റവും ആരോഗ്യകരമായ രീതിയിൽ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ പരിചയപ്പെടാം.

തണ്ണിമത്തൻ…

തടി കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ കഴിക്കാവുന്ന ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ 90 ശതമാനം വെള്ളമുണ്ട്. 100 ഗ്രാം തണ്ണിമത്തനിൽ 30 കലോറി മാത്രമേ അടങ്ങിയിട്ടുണ്ട്. കൂടാതെ, തണ്ണിമത്തനിൽ അർജിനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഓറഞ്ച്…

വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഓറഞ്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കലോറി കുറവും, പൊട്ടാസ്യം, ധാതുക്കൾ, ഫോളേറ്റ്, ഫൈബർ എന്നിവയാൽ സമ്പന്നവുമായിരിക്കുന്നതിനാൽ ഓറഞ്ച് ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച പഴമായി മാറുന്നു.

പൈനാപ്പിൾ…

വെള്ളം അടങ്ങിയതും വിറ്റാമിൻ സി കൂടുതലുള്ളതുമായ പൈനാപ്പിൾ ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു പഴമാണ്. മഗ്നീഷ്യത്തിന്റെ നല്ല ഉറവിടം കൂടിയാണ് പൈനാപ്പിൾ. ഇത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

പേരയ്ക്ക…

പ്രോട്ടീൻ, നാരുകൾ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് പേരയ്ക്ക. ഇത് വയർ നിറയ്ക്കുകയും അമിതവണ്ണം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. പൂർണ്ണമായും പഴുത്ത പേരയ്ക്കയിൽ പഞ്ചസാരയുടെ അളവും കുറവാണ്.

മാമ്പഴം…

നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയുടെ ഗുണം നിറഞ്ഞ പോഷകസമൃദ്ധമായ പഴമാണിത്. ശരീരഭാരം കുറയ്ക്കാൻ മാമ്പഴം പഞ്ചസാര ചേർക്കാതെ ജ്യൂസായോ അല്ലാതെയോ കഴിക്കാം.

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.