സുൽത്താൻ ബത്തേരി ഗവ.സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം സംഘടിപ്പിച്ചു. പരിപാടി പ്രിൻസിപ്പൾ ദിലിൻ സത്യനാഥ് ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജാസ്മിൻ തോമസ്, മുജീബ്.വി, സുബിൻസ്.ടി.ഡേവിഡ്,അമ്പിളി നാരായണൻ,
കുമാരി.മേഘ, കുമാരി.ഫാത്തിമ മെഹ് ലിൻ എന്നിവർ പങ്കെടുത്ത്
സംസാരിച്ചു. പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം അക്ഷയ് അനുരാജ്, രണ്ടാം സ്ഥാനം സനികാ സജി എന്നിവർ
കരസ്ഥമാക്കി.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്