ആസ്തി 70,000 കോടി! ഇന്ത്യൻ ക്രിക്കറ്റിലെ അതിസമ്പന്നൻ സച്ചിനും കോഹ്ലിയും ധോണിയുമൊന്നുമല്ല!

ന്യൂഡൽഹി: കളിക്കളത്തിലെ മികവ് കൊണ്ടും കായികപ്രേമികളുടെ പിന്തുണ കാരണവും ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ക്രിക്കറ്റ് താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും എം.എസ് ധോണിയും വിരാട് കോഹ്ലിയും. കളിയിൽനിന്നു ലഭിച്ചതിനെക്കാളും പരസ്യങ്ങളിൽനിന്ന് അതിസമ്പന്നരായവരാണ് ഇവരെല്ലാം. ആയിരത്തിനു മുകളിലാണ് മൂന്നുപേരുടെയും ആസ്തി.

ഇന്ത്യൻ ക്രിക്കറ്റിലെ അതിസമ്പന്നന്മാരിൽ മുന്നിലുള്ളത് ഇവർ മൂന്നുപേരുമല്ലെന്നു പറഞ്ഞാൽ ഒരുപക്ഷെ ശരാശരി കായികപ്രേമികളൊന്നും വിശ്വസിക്കില്ല. എന്നാൽ, വിശ്വസിച്ചേ മതിയാകൂ. മധ്യപ്രദേശുകാരനായ ഒരു യുവതാരമാണ് ആ ശതകോടീശ്വരന്മാർ. 2018ൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന ആര്യമൻ ബിർലയാണത്. 70,000 കോടി രൂപയാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോർട്ട്.

കൂട്ടത്തിൽ കായികരംഗത്ത് കൂടുതൽ നേട്ടമുണ്ടാക്കിയത് ആര്യമൻ ആണ്. എന്നാൽ, ക്രിക്കറ്റ് കരിയറിൽനിന്ന് സമ്പാദിച്ച സ്വത്തിൽനിന്ന് കോടീശ്വരനായതല്ല 26കാരനായ ആര്യമൻ. സാക്ഷാൽ ആദിത്യ ബിർല ഗ്രൂപ്പ് ചെയർമാൻ കുമാർ ബിർലയുടെ മകനാണ് താരം. 2018ൽ അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് ഐ.പി.എൽ ടീം രാജസ്ഥാൻ ആര്യമനെ ടീമിലെടുത്തിരുന്നത്.

രാജസ്ഥാനുവേണ്ടി കളത്തിലിറങ്ങാനായില്ലെങ്കിലും മധ്യപ്രദേശിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ ആര്യമൻ ബിർലയ്ക്കായിട്ടുണ്ട്. 2017-18 രഞ്ജി സീസണിലാണ് താരം രഞ്ജി അരങ്ങേറ്റം കുറിക്കുന്നത്. 2018ൽ ആദ്യ ഫസ്റ്റ്ക്ലാസ് സെഞ്ച്വറിയും സ്വന്തമാക്കി. ഒൻപത് ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽനിന്നായി ഇതിനകം 414 റൺസ് അടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഒാരോ സെഞ്ച്വറിയും അർധസെഞ്ച്വറിയും ഉൾപ്പെടും. മാനസിക പ്രശ്‌നങ്ങളെ തുടർന്ന് കായികരംഗത്തുനിന്ന് തൽക്കാലത്തേക്ക് ഇടവേളയെടുത്തിരിക്കുകയാണ് നിലവിൽ ആര്യമൻ ബിർല.

4.95 കോടി ലക്ഷം രൂപയാണ് ആദിത്യ ബിർല ഗ്രൂപ്പിന്റെ ആസ്തി. ഗ്രാസിം, ഹിൻഡാൽക്കോ, ആദിത്യ ബിർല ഫാഷൻ ആൻഡ് റീട്ടെയിൽ, ആദിത്യ ബിർല കാപിറ്റൽ തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടുന്നതാണ് ആദിത്യ ബിർല ബിസിനസ് ശൃംഖല. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗ്രാസിം ഇൻഡസ്ട്രീസിന്റെ ഡയരക്ടർമാരായി ആര്യമൻ ബിർലയും സഹോദരി അനന്യ ബിർലയും നിയമിതരാകുന്നത്.

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ  ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തില്‍പ്പെട്ട, സംരംഭകരായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിപണന

ഗതാഗത നിയന്ത്രണം

തരുവണ – കാഞ്ഞിരങ്ങാട് റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 31 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

മദ്യത്തോടൊപ്പം ടച്ചിംഗ്‌സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?

മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ പലരും മദ്യത്തിനൊപ്പം കഴിക്കാറുണ്ട്. ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. അതും ചില തരത്തിലുള്ള

ഇന്ത്യയിലെ 99% ഹൃദയഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന ‘അദൃശ്യമായ’ 4 ഘടകങ്ങൾ ഇവയാണ്!

ഹൃദയ സംബന്ധമായ അസുഖങ്ങളാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാർഡിയോളജിസ്റ്റുമാർ മുന്നറിയിപ്പും നൽകുന്നുണ്ട്. 99 ശതമാനം ഹൃദയഘാതങ്ങൾ, ഇതിനൊപ്പം ഉണ്ടാകുന്ന പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം ഇവയെ കുറിച്ചടക്കം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.