രണ്ട് ലക്ഷം രൂപക്ക് മുകളിലുള്ള സ്വര്‍ണവുമായി യാത്ര ചെയ്യാറുണ്ടോ, ഇനിമുതല്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധം; ഇല്ലെങ്കില്‍ കേസും പിഴയും

തിരുവനന്തപുരം: നിശ്ചിത തുകയ്ക്ക് മുകളില്‍ സംസ്ഥാനത്തിനകത്തും സ്വര്‍ണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ വേ ബില്‍ സമ്പ്രദായം ഏര്‍പ്പെടുത്തി ജി എസ് ടി കൗണ്‍സില്‍ യോഗം. രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വര്‍ണം സംസ്ഥാനത്തിനകത്തും വാങ്ങി കൊണ്ടുപോകുന്നതിനാണ് ഇ വേ ബില്‍ സമ്പ്രദായത്തിന് ജി എസ് ടി കൗണ്‍സില്‍ യോഗം ചൊവ്വാഴ്ച അംഗീകാരം നല്‍കിയത്.

രണ്ടു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് അംഗീകൃത രേഖയോ, ഇ വേ ബില്ലോ നിര്‍ബദ്ധമാക്കും. ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം പുതിയ നിയമത്തിന് അംഗീകാരം നല്‍കും. സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അദ്ധ്യക്ഷനായ സമിതി നല്‍കിയ നിര്‍ദ്ദേശമാണ് കൗണ്‍സില്‍ പരിഗണിക്കുന്നത്.

വില്‍ക്കാനുള്ളതാണോ, വില്‍പന നടത്തിയതാണോ, ഓര്‍ഡര്‍ അനുസരിച്ച് ആഭരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയതാണോ എന്ന് വ്യക്തമാക്കുന്ന ബില്‍ കൈവശമുണ്ടായിരിക്കണം. രേഖയില്ലാതെ പിടികൂടിയാല്‍ നികുതിത്തട്ടിപ്പിന് കേസെടുക്കും. നികുതിയും പിഴയും ഒടുക്കിയാലേ സ്വര്‍ണം വിട്ടുകിട്ടൂ. നികുതിവെട്ടിപ്പ് പിടിക്കാന്‍ സ്‌പെഷ്യല്‍ വിജിലന്‍സ് ടീം രൂപീകരിക്കും.

50,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള മറ്റെല്ലാ ചരക്കിന്റെയും നീക്കത്തിന് ഇവേ ബില്‍ നിര്‍ബന്ധമാണെങ്കിലും സ്വര്‍ണത്തെ ഒഴിവാക്കിയിരുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷം സ്വര്‍ണ ഇടപാടില്‍ നിന്നുള്ള വരുമാനത്തില്‍ കനത്ത ഇടിവ് വന്നതോടെ കേരളമാണ് ഈ നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ഗുജറാത്ത്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ വിയോജിച്ചു. സ്വര്‍ണ, രത്‌ന വ്യവസായത്തിന് രഹസ്യ സ്വഭാവം ആവശ്യമാണെന്നാണ് വാദിച്ചത്. തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള അനുവാദം നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായി.

എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി സ്വര്‍ണ വ്യാപാരികളുടെ സംഘടന രംഗത്തെത്തി. സ്വര്‍ണ വ്യാപാര മേഖലയില്‍ ഇ വേ ബില്‍ ഏര്‍പ്പെടുത്താനുള്ള ജി എസ് ടി കൗണ്‍സില്‍ തീരുമാനം ശരിയായ നടപടിയല്ലെന്നാണ് സ്വര്‍ണ വ്യാപാരികളുടെ സംഘടന അഭിപ്രായപ്പെടുന്നത്. രണ്ടു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചാല്‍ സ്വര്‍ണ വ്യാപാര മേഖലയില്‍ ചെറുകിട കച്ചവടക്കാര്‍ ഇല്ലാതാകുമെന്നും ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മാര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചൂണ്ടികാട്ടി.

പുതിയ നിയമം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്വര്‍ണം വ്യാപാരാവശ്യത്തിന് ജില്ലയ്ക്കകത്ത് പോലും കൊണ്ടുപോകുന്നതിന് ഇവേ ബില്‍
പൊതുജനം വാങ്ങുന്ന സ്വര്‍ണത്തിന് ജുവലറിയില്‍ നിന്നുള്ള ബില്ലോ, ഇ ഇന്‍വോയിസോ
സ്വര്‍ണാഭരണങ്ങള്‍ വീടുകളിലും മറ്റും നിര്‍മ്മിച്ച് നല്‍കുന്നവരും വ്യക്തമായ രേഖകള്‍
നികുതി സര്‍ക്കാര്‍ ലക്ഷ്യം

കേരളത്തില്‍ പ്രതിവര്‍ഷം 60 ടണ്‍ സ്വര്‍ണത്തിന്റെ ഇടപാട്
40000 കോടി രൂപയുടെ ബിസിനസ്. ഇതിനനുസരിച്ച് നികുതി വരുമാനമില്ല
ജുവലറികളില്‍ നിരന്തര പരിശോധനയ്ക്ക് പ്രായോഗിക ബുദ്ധിമുട്ട്
ബില്ലില്ലാത്ത കച്ചവടം, കടകള്‍ക്ക് പുറത്തുള്ള ഇടപാടുകള്‍ എന്നിവ തടയും
വ്യാപാരികളുടെ എതിര്‍പ്പ്

ആഭരണ നിര്‍മാണം പല ഘട്ടങ്ങളിലായി വിവിധയിടങ്ങളില്‍
ഈ സാഹചര്യത്തില്‍ സ്വര്‍ണത്തിന് ഇവേബില്‍ പറ്റില്ല
ഇവേ ബില്‍ എടുക്കുന്നത് സുരക്ഷയ്ക്കും ഭീഷണി
വിവരം ചോര്‍ന്നാല്‍ മോഷണവും ആക്രമണവും ഉണ്ടാകാം

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.