പനമരം: നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളില്‍ നിന്നും കോപ്പര്‍ വയറുകളും ഇരുമ്പ് വസ്തുകളും മാറ്റിം കളവു നടത്തുന്ന സംഘാംഗങ്ങളില്‍ രണ്ട് പേര്‍ പനമരത്ത് പിടിയില്‍. പനമരം കരിമ്പുമ്മല്‍ ബാഗമംഗളം ശിവകുമാര്‍ (43), മാത്തൂര്‍ തിരുവാള്‍ ക്വാര്‍ട്ടേഴ്‌സ് വിഷ്ണു (23) എന്നിവരാണ് അറസ്റ്റിലായത്. മാനന്തവാടി ഡി.വൈ.എസ്.പിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പനമരം എസ്.ഐ ഇ..കെ അബൂബക്കര്‍, എസ്.സി.പി.ഒ അബ്ദുല്‍ അസീസ്, വിനീത്, ആല്‍ബിന്‍, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികള പിടികൂടിയത്.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ