എടവക : ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. എടവക കമ്മോം കുരുടന്‍ ഹാരിസിന്റേയും ഷാഹിദയുടേയും മകനായ മുഹമ്മദ് മിഷാല്‍ (18) ആണ് മരിച്ചത്. ഇന്നലെ അയിലമൂല വളവില്‍ വെച്ച് മിഷാല്‍ സഞ്ചരിച്ച സ്‌കൂട്ടറും, മിനിലോറിയും തമ്മിലാണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ മിഷാലിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്ലസ് ടു പഠനം കഴിഞ്ഞ് നില്‍ക്കുകയായിരുന്നു.മിഷാല്‍. ഷാദിയ, മിന്‍ഹ എന്നിവര്‍ സഹോദരങ്ങളാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്