പനമരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ സ്നേഹ ഭവനം പദ്ധതിയിലൂടെയുള്ള വീടിന്റെ താക്കോൽദാനം എംഎൽഎ ഒ. ആർ. കേളു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ സംസ്ഥാന തല കലോത്സവത്തിൽ A ഗ്രേഡ് നേടിയവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ ആദരിച്ചു. ജില്ലാതല ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലയിൽ ആദരിച്ചു. ചടങ്ങിൽ കുടുംബശ്രീ ജില്ലാ കോഡിനേറ്റർ പികെ ബാലസുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികൾ,കുടുംബശ്രീ ജില്ലാ വൈസ് കോർഡിനേറ്റർ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. സെക്രട്ടറി നന്ദി പ്രകാശനം നടത്തി

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്